പാകിസ്ഥാന് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് എഫ് ജെറ്റ് വിമാനങ്ങളും മിസൈലും ഉപയോഗിച്ചതിന് ഇന്ത്യ അമേരിക്കയ്ക്ക് തെളിവ് നല്‍കി. ഫെബ്രുവരി 27 ന് നടന്ന ആക്രമണം പരാജയപ്പെട്ടെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയ്ക്കെതിരെ അമേരിക്കന്‍ നിര്‍മ്മിത പോര്‍വിമാനം ഉപയോഗിച്ച് പാകിസ്ഥാന്‍ നടത്തിയ കുറ്റകരമായ ആക്രമണത്തെക്കുറിച്ച് അമേരിക്ക അന്വേഷണം നടത്തുമെന്ന് വിശ്വസിക്കുന്നതായും ഇന്ത്യ വ്യക്തമാക്കി.
സ്വയം പ്രതിരോധത്തിനും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും മാത്രമേ എഫ് 16 ജെറ്റ് വിമാനങ്ങള്‍ ഉപയോഗിക്കുകയുള്ളു എന്ന കരാര്‍ പ്രകാരമാണ് അമേരിക്ക പാകിസ്ഥാന് ഈ വിിമാനങ്ങള്‍ കൈമാറിയത്. മറ്റ്് രാജ്യങ്ങള്‍ക്കെതിരെ ഇവ ഉപയോഗിക്കുന്നതിന് കര്‍ശനമായ നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം അതിര്‍ത്തിയില്‍ എഫ് 16 ജെറ്റുകള്‍ ഉപയോഗിച്ചിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പാകിസ്ഥാന്‍. കശ്മീരിലെ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള തെരച്ചിലില്‍ പാകിസ്ഥാന്‍ എഫ് 16 ഉപയോഗിച്ചിരുന്നെന്നും അമ്രം മിസൈല്‍ ഉപയോഗിക്കാന്‍ കഴിയുന്ന മറ്റ് പോര്‍വിമാനങ്ങളോന്നും അവരുടെ പക്കലില്ലെന്നുമാണ് ഇന്ത്യ ചൂണ്ടിക്കാണിക്കുന്നത്. പാക് മിസൈലിന്റെ ചില ഭാഗങ്ങള്‍ ഫെബ്രുവരി 27 ന് ഇന്ത്യ തെളിവായി പ്രദര്‍ശിപ്പിച്ചിരുന്നു.
പാകിസ്ഥാനില്‍ നിന്ന് ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ തേടുമെന്നും കരാര്‍ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അമേരിക്ക പ്രതികരിച്ചു. പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യന്‍ വ്യോമസേന പാകിസ്ഥാനിലെ തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ കശ്മീരിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ആക്രമണം നടത്താന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ വ്യോമസേന അത് പരാജയപ്പെടുത്തുകയായിരുന്നു.
Post Your Comments