Latest NewsKeralaNews

സ്വര്‍ണവിലയില്‍ 160 രൂപ കുറവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പവന് 160 രൂപ കുറഞ്ഞ്. നിലവിലുള്ള സ്വര്‍ണവിലയില്‍ നേരിയ തോതിലാണ് കുറവ് വന്നിരിക്കുന്നത്. 24120 രൂപയ്ക്കാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് വില 3015 രൂപയായി കുറഞ്ഞു. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി റെക്കോര്‍ഡ് വിലയാണ് സ്വര്‍ണത്തിന് ഉണ്ടായിരുന്നത്.

ഈ വിലയിലാണ് നേരിയ കുറവുണ്ടായിരിക്കുന്നത്. ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയായിരുന്നു അന്ന്. പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്. ഡോളറിന്റെ മൂല്യം താഴ്ന്നതാണ് സ്വര്‍ണവിലയില്‍ കുറവ്വരാന്‍ കാരണം. കൂടാതെ ആഭ്യന്തരവിപണിയില്‍ സ്വര്‍ണത്തിന്റെ ആവശ്യകത ഉയര്‍ന്നതും സ്വര്‍ണവിലയില്‍ കുറവ് വരാന്‍ കാരണമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button