
പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്കും വയോധികര്‍ക്കും ഷാര്‍ജയിലെ മ്യൂസിയങ്ങളില്‍ ഇനി പ്രവേശനം സൗജന്യം. ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്. ഷാര്‍ജ ഉപഭരണാധികാരിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ഡപ്യൂട്ടി ചെയര്‍മാനുമായ ശൈഖ് അബ്ദുല്ല ബിന്‍ സലീം അല്‍ ഖാസിമിയുടെ അധ്യക്ഷതയില്‍ റൂളേഴ്സ് ഓഫിസില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് തീരുമാനമായത്.
Post Your Comments