Latest NewsIndia

ലോക സമ്പന്നരുടെ പട്ടികയില്‍ യൂസഫ്‌ അലിയുടെ സ്ഥാനം ഇതാണ്

ഫോബ്സ് പുറത്തിറക്കിയ 2019 ലെ ലോക ധനികരുടെ പട്ടികയിലെ ആദ്യ ഇരുപതില്‍ ഇടംനേടി മലയാളി വ്യവസായി യൂസഫ്‌ അലി. പട്ടികയില്‍ 394 ാം സ്ഥാനത്താണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍. യൂസഫ് അലിയുടെ ആസ്ഥി 4.70 ബില്ല്യണ്‍ യുഎസ് ഡോളറാണ്.

131 ബില്യണ്‍ യു.എസ് ഡോളര്‍ ആസ്തിയുള്ള ആമസോണ്‍ ഉടമ ജെഫ് ബെസോസാണ് ധനികരുടെ പട്ടികയില്‍ ഒന്നാമന്‍. 96.5 ബില്യണ്‍ യു.എസ് ഡോളറിന്റെ ആസ്തിയുമായി ബില്‍ഗേറ്റ്സ് ആണ് രണ്ടാം സ്ഥാനത്ത്.

റിലയന്‍സ് മേധാവി മുകേഷ് അംബാനി പട്ടികയില്‍ 13 ാം സ്ഥാനത്താണ്. 50 ബില്യണ്‍ യു.എസ് ഡോളറാണ് മുകേഷിന്റെ ആസ്തി. പട്ടികയില്‍ ആദ്യ 15 ല്‍ ഇടം നേടുന്ന ഏക ഏഷ്യക്കാരനും അംബാനിയാണ്.

രവി പിള്ള (529) , സണ്ണി വര്‍ക്കി (962) ക്രിസ് ഗോപാലകൃഷ്ണന്‍ (1057) ഷിബുലാല്‍ (1605), ഡോ. ഷംസീര്‍ വയലില്‍ (1605), ടിഎസ് കല്ല്യാണരാമന്‍ (1818) പട്ടികയിലുള്ള മറ്റുമലയാളികള്‍.

അസിം പ്രേംജി (36), ശിവ് നാടാര്‍ (82) ലക്ഷ്മി മിത്തല്‍ (91) എന്നിവരാണ്‌ ആദ്യ 100 ല്‍ ഇടമ്പ്ടിച്ച ഇന്ത്യക്കാര്‍. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പട്ടികയില്‍ 167 ാം സ്ഥാനത്താണ്. കോട്ടക് മഹിന്ദ്രയുടെ ഉദയ് കോട്ടക് (114) ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ ബിര്‍ള (122), ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍ (244), പതഞ്‌ജലി സഹ-സ്ഥാപകന്‍ ബാലകൃഷ്ണ (365), ബജാജ് ബ്രദേഴ്സ് (379), രാഹുല്‍ ബജാജ് (436) ബി.ആര്‍.ഷെട്ടി (804) എന്നിവരാണ്‌ പട്ടികയിലെ മറ്റു ഇന്ത്യന്‍ പ്രമുഖര്‍.

ഫേസ്ബുക്ക് സി.ഇ.ഓ മാര്‍ക് സുക്കര്‍ബര്‍ഗ് പട്ടികയില്‍ 8 ാം സ്ഥാനത്തുണ്ട്. 62.3 ബില്യണ്‍ യു.എസ് ഡോളര്‍ ആണ് സുക്കര്‍ബര്‍ഗിന്റെ ആസ്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button