ശുചിത്വമില്ലാത്ത ആര്‍ത്തവദിനങ്ങളില്‍ നിന്ന് സാനിട്ടറി പാഡുകളിലേക്കും അവിടുന്ന് മെന്‍സ്ട്രല്‍ കപ്പിലേക്കുമുള്ള യാത്രയെക്കുറിച്ചുള്ള കുറിപ്പ് നിരവധി പേര്‍ പങ്ക് വെച്ചിട്ടുണ്ട്. പുതിയതുറ സ്വദേശിയായ ജാനറ്റ് തെരേസാണ് ശൗചാലയം ഇല്ലാത്ത വീട്ടിലെ ആദ്യ ആര്‍ത്തവത്തെക്കുറിച്ചുള്ള ആനുഭവങ്ങള്‍ പങ്ക് വെച്ചിരിക്കുന്നത്. ഫെബ്രുവരി 27ന് അവസാനിച്ച കഴിഞ്ഞ ആര്‍ത്തവചക്രം മുതല്‍ ആര്‍ത്തവത്തെ പ്രണയിച്ചുതുടങ്ങിയെന്ന് ജാനെറ്റ് പറയുന്നു. ജാനറ്റിന്റെ കുറിപ്പ് നോക്കാം.
ആര്‍ത്തവം കൊണ്ട് മുറിവേറ്റവര്‍ !
Why i talk about menstrual cup again in my timeline ? Menstrual കപ്പ് ഒന്ന്‌കൊണ്ട് മാത്രം മുറിവേറ്റ ചില നേര്‍ സൗഹൃദങ്ങള്‍ എനിക്കുണ്ട് എന്ന് തിരിച്ചറിഞ്ഞിട്ടും why do u do this again എന്ന് നിങ്ങള്‍ അത്ഭുതപ്പെടുന്നുണ്ടാകും ?? Yes, its the high time to hear ourselves roaring again and fight for what’s right to us?? ആര്‍ത്തവം ഇക്കഴിഞ്ഞ ഒരു ചക്രത്തിന് മുന്‍പ് വരെ എനിക്ക് ഒരു സുഖമുള്ള അനുഭവം ആയിരുന്നില്ല, എന്നെപ്പോലുള്ള മറ്റുപലര്‍ക്കും അതെ ! പ്രകൃതി എനിക്ക് ഏല്പിച്ചു തന്നിട്ടുള്ള പ്രത്യുത്പാദനകര്‍മത്തില്‍ വേണമെങ്കില്‍ മാത്രം ഞാന്‍ പങ്കാളി ആയാല്‍ മതി എന്നൊരു ഓപ്ഷന്‍ എനിക്കിന്നുണ്ട്, എങ്കിലും അതിനായി ഓരോ മാസവും എന്റെ ശരീരത്തെ സജ്ജമാക്കുന്ന ആര്‍ത്തവം എന്ന ജൈവീക – വിസര്‍ജ്ജ്യപ്രക്രിയയെ കുറഞ്ഞത് അടുത്ത ഒരു ഇരുപത് വര്‍ഷത്തേക്ക് ജീവനോടെ ഉണ്ടെങ്കില്‍ എനിക്ക് എന്തൊക്കെ ചെയ്താലും തടയാന്‍ പറ്റില്ല എന്നാണ് എന്റെ വിശ്വാസം, എന്റെ കുടുംബത്തിലെ സ്ത്രീകളുടെ ശാരീരിക പാരമ്പര്യ ചരിത്രം നോക്കുമ്പോള്‍ 55 മുതല്‍ 60 വയസ് വരെ എടുക്കും ഞാനും മെനോപസിലേക്ക് എത്താന്‍.
ഓരോ മാസവും ഈ ആര്‍ത്തവ ചക്രം സമ്മാനിച്ചിട്ടുള്ള ശാരീരിക മാനസിക സമ്മര്‍ദ്ദങ്ങള്‍ എന്ന് ഒന്ന് തീര്‍ന്നു കിട്ടും എന്ന് ഇനി മേല്‍ എനിക്ക് പ്രകൃതിയെ പ്രാകിക്കൊല്ലേണ്ട കാര്യം ഇല്ല. ഫെബ്രുവരി 27 ന് അവസാനിച്ച മൂന്ന് ദിവസം നീണ്ട് നിന്ന ഇക്കഴിഞ്ഞ എന്റെ ആര്‍ത്തവചക്രം മുതല്‍ ഞാന്‍ ആര്‍ത്തവത്തെ പ്രണയിച്ചു തുടങ്ങി, കാരണം ഞാനും ളലാരൗു ഉപയോഗിച്ചു തുടങ്ങി. എലാരൗു എന്റെ മുന്നിലേക്ക് തുറന്നിരിക്കുന്നത് ശാരീരിക, ലൈംഗീക, സാമൂഹിക, സാമ്പത്തിക, സദാചാര മേഖലകളില്‍ എനിക്ക്, എന്നെപ്പോലുള്ള സ്ത്രീകള്‍ക്ക് സൃഷ്ടിക്കാന്‍ കഴിയുന്ന വിപ്ലവകരമായ മാറ്റങ്ങളുടെ അനന്തമായ സാധ്യതകള്‍ ആണ്.
എങ്ങനെ, എന്ത്‌കൊണ്ട് എന്നിങ്ങനെ പല എണ്ണം ചോദ്യങ്ങള്‍ ഇത് വായിച്ചപ്പോള്‍ നിങ്ങളില്‍ ഉടലെടുക്കുന്നുണ്ടാകും?
എന്റെ പ്രഥമ ആര്‍ത്തവചക്രം മുതലുള്ള അനുഭവങ്ങള്‍, ഓര്‍മ്മകള്‍ കുറച്ചൊന്നു പങ്ക് വെച്ചാല്‍, it will b pretty anwered, i believe.
വീടുകള്‍ക്ക് പ്രത്യേകം ചുമരുകള്‍ ഉണ്ടെങ്കിലും അടുത്ത വീട്ടിലെ ബെഡ്‌റൂമിലെ സ്വകാര്യം പോലും അപ്പുറത്തെ വീട്ടിലെ തിണ്ണയില്‍ ഇരുന്ന് കേള്‍ക്കാന്‍ കഴിയുന്നത്ര തിങ്ങി ഞെരുങ്ങി പണിത വീടുകളില്‍ അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞിട്ടു പോലും ഒരു കക്കൂസ് പോയിട്ട് ഒരു കൈവരി കെട്ടാന്‍ സ്ഥലമില്ലാത്ത ആ സാഹചര്യത്തില്‍ ഞാനും എന്നെപ്പോലുള്ള ദരിദ്രനാരായണന്മാരുടെ മക്കളും ( ആണും പെണ്ണും എങ്ങനെ മല മൂത്രവിസര്‍ജ്ജനം നടത്തിയിരുന്നു എന്നത് നിങ്ങള്‍ സ്ലം ഡോഗ് മില്യണറില്‍ കണ്ടതില്‍ എത്രയൊ പരിതാപകരം ആണെന്ന് ഇന്നും ഞാന്‍ നാണം മറന്നും പങ്ക് വെക്കുന്നു ) രണ്ട് വീടുകളെ തമ്മില്‍ വേര്‍തിരിക്കുന്ന അരമീറ്റര്‍ പോലും ഇല്ലാത്ത ഈമ്പാരിയില്‍ ( ഇടുക്ക് ) ല്‍ ആണ് ഇടവഴിയില്‍ ആരും ഇപ്പൊ യാത്ര ചെയ്യാന്‍ വരുന്നില്ല എന്നുറപ്പ് വരുത്തി വേഗംന്ന് മൂത്രം ഒഴിച്ച് വീട്ടിനു അകത്തേക്ക് ഓടി വന്ന് ഇട്ടിരിക്കുന്ന അടിവസ്ത്രം കൊണ്ടോ അയയിലെ തോര്‍ത്ത് കൊണ്ടോ ഗുഹ്യഭാഗം ഡ്രൈ ആക്കി ശ്വാസം നേരം വിടും, വെള്ളം കൂടെ കരുതി കൊണ്ട് പോയി മൂത്രമൊഴിച്ചു വിസ്തരിച്ചു കഴുകി തിരിച്ചു വീട്ടിലേക്ക് കേറാം എന്ന് കരുതിയാല്‍ വഴിപോക്കര്‍ നമ്മുടെ മൂത്രമൊഴിപ്പ് കാണും, അത് ഒഴിവാക്കാന്‍ ആണ് തുണി കൊണ്ട് തുടച്ചു ഡ്രൈ ആക്കല്‍. കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുറച്ചും വഴിപോക്കര്‍ ഇല്ലാത്ത നേരം വരെ, നിറഞ്ഞിരിക്കുന്ന മൂത്രത്തെ പിടിച്ചു നിര്‍ത്തിയും എങ്ങനെയെങ്കിലും മൂത്രവിസര്‍ജനം കഴിച്ചു കൂട്ടും. എന്നാല്‍ ഇത് പോലെ അത്ര ഈസി ആയിരുന്നില്ല മലവിസര്‍ജനം.
ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശം എന്ന് ഖ്യാതി നേടിയ തിരുവനന്തപുരം ജില്ലയിലെ കരുംകുളം ജില്ലയിലെ പുതിയതുറ എന്ന കടലോര ഗ്രാമത്തില്‍ എട്ടുമക്കളുള്ള നിരക്ഷരരായ മാതാപിതാക്കള്‍ടെ അഞ്ചു പെണ്‍കുട്ടികളില്‍ ഇളയവളായി ജനിച്ചു വളര്‍ന്ന ഞാന്‍ സാമ്പത്തിക സുരക്ഷിതത്വം അത്രകണ്ടു ആസ്വദിച്ച ഒരു അവസ്ഥയില്‍ അല്ല കൗമാരത്തിലേക്ക് കടക്കുന്നത്. ആ പ്രദേശത്ത് ഇരുപത് ഇരുപത്തിയഞ്ചു വര്ഷങ്ങള്‍ക്ക് മുന്നേയുള്ള അവസ്ഥ ഓര്‍ക്കുമ്പോള്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് ഒരു കക്കൂസ് വീട്ടില്‍ സ്വന്തമായുള്ളത് വിരലില്‍ എണ്ണാവുന്ന ചില ഗള്‍ഫുകാരുടെ കുടുംബങ്ങള്‍ക്ക് മാത്രം. അറിവില്ലായ്മയുടെ ആ കാലത്ത്, കക്കൂസ് ഒരു അത്യാവശ്യം എന്നതിലുപരി മോദിതള്ളല്‍ പോലെ ഒരു ആഡംബരം ആണ് എന്ന് ധരിച്ചിരുന്ന ഞാനും എന്നെപ്പോലുള്ളവരും ഒക്കെ വീട്ടില്‍ കക്കൂസ് നിര്‍മിക്കുന്ന അന്നത്തെ പുത്തന്‍പണക്കാരെ , ഓ അവര്‍ക്ക് വന്ന ഒരു പവര്‍ എന്ന് കളിയാക്കിയ ആ അവസ്ഥ ഓര്‍ക്കുമ്പോള്‍ എന്ത് ജാതി വിവരക്കേട് ആയിരുന്നു ഞാനൊക്കെ എന്ന് പറയാതെ വയ്യ !
നേരം വെളുക്കുമ്പോള്‍ പ്രാഥമിക കൃത്യം ചെയ്ത് ശീലിക്കുന്ന ഈ നാട്ടില്‍ ഞാനൊക്കെ അതിന് നേരം ഇരുട്ടാന്‍ കാത്തിരിക്കും, കടപ്പുറത്തു വിശ്രമിക്കുന്ന, സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പുരുഷന്‍ന്മാര്‍ കടലിലേക്കു ഇനി വരുന്ന സമയം അല്ല എന്നുറപ്പ് വറുത്തി ഇരുട്ടില്‍ പതുങ്ങി, കടല്‍ത്തീരത്തു ഇറങ്ങിചെന്ന് മല വിസര്‍ജ്ജനം നടത്തി തിരകള്‍ തീരത്ത് എത്തുമ്പോള്‍ ആ ഉപ്പുവെള്ളത്തില്‍ ആസനം വൃത്തിയാക്കി, വന്നത് പോലെ ശബ്ദമുണ്ടാക്കാതെ ഇരുട്ടിന്റെ മറവിലൂടെ തിരിച്ചു വീട്ടിലേക്ക് പോയി കിണര്‍ വെള്ളത്തില്‍ ഒന്നൂടെ വൃത്തിയാക്കിയാലെ ആ ഉപ്പുവെള്ളത്തിന്റെ ഊറല്‍ ശരീരത്തില്‍ നിന്നും നീങ്ങുമായിരുന്നുള്ളൂ, രാത്രിയാകും മുന്നേ എങ്ങാനും വയറിനു അസ്വസ്ഥത തോന്നിയാല്‍ ഇരുട്ടും വരെ അനുഭവിച്ചിരുന്ന ആ ഗതികേടില്‍ എന്തിന് പെണ്ണായി ജനിച്ചു എന്ന് ശപിച്ചു പോയിട്ടുള്ള എത്രയൊ ദിനങ്ങള്‍. രാത്രിയിലെ കാര്യം ഇങ്ങനെ അഡ്ജസ്റ്റ് ചെയ്യും. ബട്ട്, പകല്‍ സമയം??. കക്കൂസില്ലാത്ത വീട്ടിലെ പെണ്ണുങ്ങള്‍ നേരം പുലരാന്‍ പോലും കാക്കാതെ, മെയിന്റോഡിനപ്പുറം ഉളള പള്ളിവക സ്ഥലം കാടുപിടിച്ചുകിടക്കുന്നടത്തേയ്ക്ക് കുറ്റാക്കുറ്റിരുട്ടിലും മലവിസര്‍ജ്ജനത്തിനായി എന്റെ നാട്ടിലെ പെണ്ണുങ്ങള്‍ കൂട്ടം ചേര്‍ന്നു മാര്‍ച്ച് ചെയ്ത് പോകുന്ന ആ ദുരവസ്ഥ ഒരു കാലത്തും ഞാന്‍ മറക്കാവതല്ല. അവിടെയും വെള്ളം കിട്ടാന്‍ വഴിയില്ല?? കുറ്റിക്കാട്ടിലെ പച്ചിലകള്‍ കൊണ്ട് മലദ്വാരം വൃത്തിയാക്കി ഇതൊക്കെ സ്വാഭാവികമാക്കി ശീലിച്ചു ജീവിച്ചിരുന്ന എനിക്ക്, ടോയ്ലറ്റ് റ്റിഷ്യൂസ്‌ന് പകരം പച്ചില ഉപയോഗിക്കുന്നു എന്നുള്ള ട്രോളുകള്‍ കാണുമ്പോള്‍ ചിരി വരാറില്ല, പലപ്പോഴും ആ ട്രോളുകളെ ഞാന്‍ അനുകമ്പയോടെ അനുഗമിക്കാറുണ്ട് ഈയടുത്തും. മലമൂത്രവിസര്‍ജ്ജനം നടത്തുമ്പോള്‍ എങ്കിലും പെണ്ണിന്റെ ഗുഹ്യഭാഗങ്ങള്‍ കണ്ടു ലൈംഗീക സംതൃപ്തി നേടാന്‍ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന എത്രയൊ വിരുതന്‍മാരെ ഈ പെണ്ണുങ്ങള്‍ കണ്ടെണീറ്റു ഓടി അപ്പുറെ മാറി വെളിമ്പ്രദേശത്ത് ഇരുന്നു കര്‍മം കഴിച്ചു പോയിരിക്കുന്നു ഞങ്ങളുടെ പെണ്ണുങ്ങളുടെ തലമുറയില്‍. ഇങ്ങനെയുള്ള വിരുതന്‍മാരുടെ പേരുകള്‍ അയല്‍വാസികളുടെ വഴക്കുകള്‍ ഉണ്ടാകുമ്പോള്‍ ആണ് പുറംലോകം അറിയുന്നത്. അത്രമേല്‍ ലൈംഗീക ദാരിദ്ര്യം അനുഭവിച്ചിരുന്ന ഒരു സമൂഹത്തില്‍, പഴ്‌സണല്‍ ഹൈജീനിനോ ക്ലെന്‍ലിനെസ്സിനോ യാതൊരു പ്രൊവിഷനും ഇല്ലാതിരുന്ന ഒരു സമൂഹത്തില്‍ ഋതുമതിയായിക്കഴിഞ്ഞാലുള്ള ഒരു പെണ്ണിന്റെ ആര്‍ത്തവകാലം എത്രമേല്‍ ശോചനീയമായിരുന്നിട്ടുണ്ടാകില്ല??
എന്താണ് ആര്‍ത്തവം എന്നോ ഋതുമതിയാകല്‍ എന്തെന്നോ അറിയാതിരുന്ന കാലത്ത്, ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്; ചില ദിവസങ്ങളില്‍ രാത്രി ഒന്‍പതും പത്തും മണി കഴിഞ്ഞിട്ടാണ് എന്റെ ചേച്ചിമാര്‍ പൊതുകിണറ്റിലേക്ക് പോകുക. വെള്ളം കോരുന്ന തൊട്ടിയും ബക്കറ്റും കപ്പും സോപ്പും ഒക്കെ ആയി പോകുന്ന അവര്‍ കുറേ ഏറെ നേരം എടുത്ത് അലക്കി കൊണ്ട് വന്ന് മുറ്റത്തെ അയയില്‍ വിരിച്ചിടുന്നത് തോര്‍ത്തിന്റെയത്ര പോലും വലിപ്പമില്ലാത്ത ഒന്നോ രണ്ടോ തുണിക്കഷ്ണങ്ങള്‍ ആകും. ഇത് കഴുകാന്‍ ആണോ ഇവരിത്രയും നേരം എടുത്തത്, ഇതെന്താ പകല്‍ കഴുകാത്തത്, നേരം വെളുക്കും മുന്‍പേ ആ തുണികള്‍ അയയില്‍ നിന്നും അപ്രത്യക്ഷമാകുന്നത് എന്ത് കൊണ്ട് എന്നൊന്നും അന്ന് എനിക്ക് മനസ്സിലായിട്ടുണ്ടായിരുന്നില്ല.
തമിഴ്നാട്ടിലെ മണപ്പാട് എന്ന തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് എന്റെ അമ്മയും അച്ഛനും അനിയനും ഒരുമിച്ച് യാത്ര പോയിരിക്കുകയായിരുന്ന ആ നാളില്‍, എന്റെ പതിനഞ്ചാം വയസിലെ ആ സെപ്തംബറില്‍ ഞാന്‍ ആദ്യമായി വയസ്സറിയിച്ചു. വീട്ടിലെ പെണ്‍പ്രജകളുടെ ബാഹുല്യം കാരണമാകാം അമ്മ അന്ന് അടുത്തില്ലെങ്കിലും എന്റെ അന്നത്തെ ആ എമര്‍ജന്‍സി സിറ്റുവേഷന്‍ എന്റെ സഹോദരിമാര്‍ നന്നായി ഹാന്‍ഡില്‍ ചെയ്തു. എന്റെ അച്ഛന്റെ പഴയ ഏതോ ഒരു ലുങ്കിയുടെ കഷ്ണം കീറിയെടുത്തു നാലായോ എട്ടായോ മടക്കി എന്റെ അടിവസ്ത്രത്തിനുള്ളില്‍ തിരുകി വച്ചു തന്നുകൊണ്ട് അവര്‍ എന്നെ സ്‌കൂളിലേക്ക് എന്നത്തേയും പോലെ പറഞ്ഞയച്ചു; അക്കാലത്തിനുള്ളില്‍തന്നെ സഹോദരിമാരുടെയും അമ്മയുടെയും ഒക്കെ ആര്‍ത്തവദിന മാനേജിങ് കണ്ടു ശീലിച്ചു വളര്‍ന്നത്‌കൊണ്ടാകും പ്രകടമായ ശാരീരികമാറ്റത്തിന്റെ എന്റെ ആ ദിനങ്ങള്‍, അടിവസ്ത്രത്തിനുള്ളില്‍ കട്ടിയുള്ള ഒരു തുണിക്കഷ്ണം കൂടെ വെച്ചിട്ടുണ്ട് എന്നതിന് പുറമെ മറ്റൊരു എക്‌സൈറ്റ്‌മെന്റുകളും ഇല്ലാതെ ഞാനും മാനേജ് ചെയ്തു. ആ മാസം ഞാന്‍ ഉപയോഗിച്ച തുണിക്കഷ്ണങ്ങള്‍ വീട്ടിലെ ചവറുകളുടെ കൂടെ വെച്ച് രാത്രിയില്‍ വെളിക്കിരിക്കാന്‍ കടല്‍ത്തീരത്തേക്ക് പോയ ചേച്ചിമാര്‍ കടലില്‍ വലിച്ചെറിയുകയായിരുന്നു. ഒന്നോ ഒന്നരയോ ദിവസം മാത്രം നീണ്ട് നിന്ന എന്റെ ആദ്യത്തെ ആര്‍ത്തവചക്രത്തിലെ വെയ്സ്റ്റ് മാനേജ്‌മെന്റ് അത്ര പ്രശ്‌നപൂര്‍ണമായിരുന്നില്ല. എന്നാല്‍ പിന്നീട് അങ്ങോട്ട് ദുരിതത്തിന്റെ ഓരോ ചക്രങ്ങള്‍ ആയിരുന്നു എനിക്കവ.
വീട്ടില്‍ മൂന്നാല് പെണ്ണുങ്ങള്‍ക്ക് എല്ലാ മാസവും അഞ്ചാറ് കഷ്ണം തുണിക്കഷ്ണങ്ങള്‍ കീറിയെടുക്കാനും മാത്രം ഉളള ലുങ്കികള്‍ കണ്ടെത്തുക പ്രയാസമായത് കൊണ്ടാണ് എന്റെ സഹോദരിമാര്‍ രാത്രികാലങ്ങളില്‍ ആരുംകാണാതെ പൊതുകിണറ്റില്‍ തീണ്ടാരിത്തുണി കഴുകി വീട്ടിലെയും അയല്‍വക്കത്തെയും ആണുങ്ങള്‍ കാണാതെ നേരം പുലരും മുന്നേ തന്നെ ഈര്‍പ്പം മാറാത്ത ആ തുണികള്‍ എടുത്ത് വീട്ടിനുള്ളില്‍ എവിടെയെങ്കിലും പാത്ത് വെക്കാറുള്ളത്, അടുത്ത മാസവും അവ ഉപയോഗിക്കാന്‍ വേണമല്ലോ. ഈ ഒരു നിര്‍ദ്ദേശം എനിക്കും കിട്ടിയിരുന്നു, തീണ്ടാരി ത്തുണികള്‍ രാത്രി പൊതുകിണറ്റില്‍ ആണുങ്ങള്‍ ഒഴിയുന്ന നേരം നോക്കി കൊണ്ട് പോയി കഴുകണം.
ഒരു ഏരിയയില്‍ നൂറോ അതിലധികമോ വരുന്ന വീടുകള്‍ക്കായി പഞ്ചായത്ത് നിര്‍മിച്ചു തന്നിട്ടുള്ള ആ പൊതുക്കിണറുകള്‍ ആയിരുന്നു ഞങ്ങളുടെ ‘ഗ്രേറ്റ് ബാത്ത്’ ( സിന്ധുനദീതട സംസ്‌കാരത്തിലെ ‘പൊതു സ്‌നാനം’ ഈ നവീന യുഗത്തിലും ഞാന്‍ എക്‌സ്പീരിയന്‍സ് ചെയ്തവള്‍ ആണ് ?? ) സ്ത്രീ ശരീരം പുരുഷന്‍മാര്‍ കാണാതിരിക്കാനായി ഇരുട്ടിന്റെ മറവില്‍ ആണ് ഞങ്ങള്‍ ( കുമാരികളും യുവതികളും ) പൊതുസ്‌നാനം ചെയ്തിരുന്നത് എന്ന ഒറ്റ വ്യത്യാസം മാത്രം. ആര്‍ത്തവചക്രം തുടങ്ങിയാല്‍ ശരീരത്തിന് ക്ഷീണമുണ്ടെങ്കിലും നേരം ഏറെ വൈകിയേ ഉറങ്ങാന്‍ കഴിയുമായിരുന്നുളൂ , കാരണം; ഫുട്‌ബോള്‍ കളിച്ചു രസിച്ചു അവശരായി വരുന്ന നാട്ടിലെ ചേട്ടന്മാരില്‍ അവസാനത്തെ ആളുടെയും കുളിയും തേവാരവും കഴിയാതെ നമ്മുടെ തീണ്ടാരിത്തുണി കഴുകി വെടിപ്പാക്കാന്‍ പറ്റുമോ, ഇരുട്ടില്‍ കഴുകിയെടുക്കുന്ന തുണിയില്‍ രക്തക്കറ ഭൂപടം തീര്‍ത്തിരിക്കുന്നത് കണ്ടാലും ആ പാടുകളുമായിത്തന്നെ പിന്നെയും ഒരു ആറേഴു മാസം ആ തുണി വെള്ളത്തിലും സോപ്പിലും ഇരുട്ടിലും കഴുകിയുണങ്ങി ഞങ്ങളുടെ കൂടെ ഉണ്ടാകും. എന്റെ ആര്‍ത്തവത്തിന് സൂര്യപ്രകാശവും വെളിച്ചവും ഫ്രഷ് എയറും നിഷേധിക്കപ്പെടുകയായിരുന്നു. ആര്‍ത്തവം പുരുഷന്‍ അറിയാന്‍ പാടില്ല എന്ന ഞങ്ങള്‍ സ്ത്രീകളുടെ ലജ്ജാബോധം കാരണം സ്ത്രീകളുടെ പേഴ്‌സണല്‍ ഹൈജീന്‍ തന്നെ റിസ്‌ക് ചെയ്യുകയായിരുന്നു.
ഡിസ്‌പോസിബിള്‍ പാഡ്കള്‍ എനിക്കന്ന് അജ്ഞാതമായിരുന്നു, അറിയുമായിരുന്നെങ്കിലും സാമ്പത്തികനില അത്ര ഭദ്രമല്ലാതിരുന്നതിനാല്‍ എന്റെ അമ്മ അത് വാങ്ങിത്തരുമോ എന്നും ഉറപ്പില്ലായിരുന്നു. ബ്ലീഡിങ് കൂടുതല്‍ ആയാല്‍ നമ്മുടെ ഡ്രെസ്സില്‍ ആയി കറ നാട്ടുകാര്‍ കണ്ടാല്‍ നാണക്കേട് ആകുമല്ലോ എന്ന് ഓര്‍ത്ത് ആവശ്യമായതിലും അധികം തുണി മടക്കി വെച്ചാണ് ഈ ദിനങ്ങളെ നേരിട്ടത്, തുടയിടുക്കുകള്‍ തുണികൊണ്ട് ഉരഞ്ഞു വേദനയും അസ്വസ്ഥതയും സഹിച്ചു കാലുകള്‍ വേച്ചുവേച്ചു വെച്ച് നീങ്ങിയ ആ നാളുകള്‍ ഓര്‍ത്തെടുക്കുക അത്ര സുഖമുള്ള അനുഭവം അല്ല. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്ക് പൂവാര്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍, സമരം നടന്ന ഒരു ദിവസം ബസ് ഇല്ലാതെ ഞങ്ങള്‍ അഞ്ചു കൂട്ടുകാരികള്‍ കാല്‍നടയായി വീട്ടിലേക്ക് മടക്കയാത്ര ചെയ്യുന്നു. തമാശകള്‍ പറഞ്ഞ് കളിച്ചു ചിരിച്ചു നടന്ന ഞങ്ങളില്‍ ഒരുവള്‍ പെട്ടെന്ന് ഒരിടത്ത് സ്റ്റക്ക് ആയി നില്‍ക്കുന്നു, എത്ര വിളിച്ചിട്ടും മുന്നോട്ട് നടക്കുന്നില്ല, എന്താടി എന്ന് ചോദിച്ചപ്പോള്‍, ‘എടീ അതിപ്പോ വീഴും എന്ത് ചെയ്യും’ എന്ന് ജാള്യത കൊണ്ട് കരച്ചിലിന്റെ വക്കിലെത്തിയിരുന്നു അവള്‍. ആര്‍ത്തവദിനങ്ങള്‍ ആയിരുന്നു അപ്പോള്‍ അവള്‍ക്ക്. പാഡ് ലോക്ക് ചെയുന്ന പാന്റീസ് അല്ല അവള്‍ ധരിച്ചിരുന്നതിനാല്‍ കുറെ ദൂരം നടന്നു കഴിഞ്ഞപ്പോള്‍ പാന്റിയില്‍ നിന്നും ആ തുണി തെന്നി മാറാന്‍ തുടങ്ങിയിരുന്നു, ഇനിയും നടന്നാല്‍ അത് താഴെ വീഴും, മറ്റുള്ളവര്‍ കാണും, ഈ ഭൂമി പിളര്‍ന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന് അവള്‍ ചിന്തിച്ചിട്ടുണ്ടാകണം. ഞങ്ങള്‍ മറ്റു നാല് പേരും പറഞ്ഞു, സാരമില്ല നീ നടക്ക്, താഴെ വീഴുകയാണെങ്കില്‍ ഞങ്ങള്‍ മറഞ്ഞു നില്‍ക്കാം നീ അത് പൊതിഞ്ഞെടുത്തു ബാഗില്‍ വെക്കണം, വീട്ടില്‍ ചെന്നിട്ട് കുളിച്ചു വൃത്തിയായാല്‍ മതി, അത് വരെ ബ്ലീഡിങ്‌ന്റെ വഴുവഴുപ്പും ഒട്ടലും നീ സഹിക്ക്. ആ നിമിഷങ്ങള്‍ അവള്‍ക്കും ഞങ്ങള്‍ക്കും ഒരു ട്രോമ തന്നെയായിരുന്നു. ബാക്കി ദൂരത്തിലെ നടത്തയില്‍ ഇനിയും ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ എന്ത് ചെയ്യാം എന്നായിരുന്നു ചര്‍ച്ച. ഒരു പോംവഴി കണ്ടെത്തി, പാന്റീസില്‍ നീളത്തിനു വെക്കുന്ന തുണി മടക്കിന്റെ രണ്ടറ്റവും പാന്റീസുമായി ചേര്‍ത്ത് സേഫ്റ്റിപിന്‍ കൊണ്ട് കുത്തി ലോക്ക് ചെയ്യുക, അപ്പോള്‍ നടന്നാലും കിടന്നാലും ഓടിയാലും തുണി ഡിസ്ലൊക്കേറ്റഡാകില്ല. കട്ടിയുള്ള തുണിയെ പാന്റിയില്‍ കുത്തിയിറക്കി പിന്‍ കൊണ്ട് ഭദ്രമാക്കുക, അബദ്ധത്തില്‍ പിന്‍ കുത്തിയ സ്ഥാനം തുടകള്‍ കൂട്ടിമുട്ടുന്നതിന് സമീപത്താണെങ്കില്‍ വാ തുറന്ന പിന്‍ കൊണ്ട് തുടയിലെ തൊലി പോകുക ഇതൊക്കെ ആര്‍ത്തവ ചക്രത്തിലെ വിരളമല്ലാത്ത വേദനയനുഭവങ്ങള്‍ ആയിരുന്നു, കൗമാരം വരെ സുന്ദരമായിരുന്ന തുടയിടുക്കുകള്‍ തീണ്ടാരിത്തുണികളെ ചുംബിച്ചു ചുംബിച്ചു കരുവാളിച്ചു പോയി, ശരീരത്തില്‍ ഭംഗിയില്ലാത്ത ഒരിടമായി അത് മാറിക്കഴിഞ്ഞല്ലോ എന്നത് വേദനയേറ്റുന്ന ചിന്ത തന്നെയാണ്.
ഡിഗ്രിക്ക് ആള്‍സെയിന്റ്‌സ് ഹോസ്റ്റലില്‍ എത്തിയതില്‍പിന്നെയാണ് ഡിസ്‌പോസിബിള്‍ സാനിറ്ററി പാഡുകളുടെ ലോകം എനിക്ക് മുന്നില്‍ അനാവൃതമാകുന്നത്. ഇപ്പോഴും തുണിയാണോ ഉപയോഗിക്കുന്നത് എന്ന് കൂട്ടുകാരികള്‍ കളിയാക്കുമല്ലോ എന്ന് ഓര്‍ത്തും കറകള്‍ പിടിച്ച തീണ്ടാരിത്തുണി മറ്റുള്ളവര്‍ കാണേണ്ടി വരുമല്ലോ എന്ന ജാള്യതയില്‍ നിന്നും രക്ഷ നേടാനുമായാണ് പാഡുകള്‍ ഉപയോഗിച്ച് തുടങ്ങിയത്, എങ്കിലും സ്റ്റേ ഫ്രീ, വിസ്പര്‍ ഒക്കെ പരസ്യത്തില്‍ കാട്ടുന്ന പോലെ, no looking back, no tension ഇതൊന്നും ആയിരുന്നില്ല പാഡുകള്‍ എനിക്കും എന്നെപ്പോലുള്ളവര്‍ക്കും. ആര്‍ത്തവകറ മറ്റുള്ളവര്‍, പ്രത്യേകിച്ചും പുരുഷന്‍മാര്‍ കാണാന്‍ പാടില്ല എന്ന മിഥ്യാബോധം, സൈക്കോളജിക്കല്‍ ക്യാരി ഓവര്‍ ആയി കൂടെപ്പോന്നിട്ടുണ്ട് ഈ എലാരൗു ഉപയോഗിച്ച് തുടങ്ങും വരെ, ഇരിപ്പിടത്തില്‍ നിന്നും എപ്പോള്‍ എണീറ്റാലും ഡ്രെസ് വലിച്ചു മുന്നോട്ടാക്കിയും, ലുക്കിങ് ബാക്ക് ചെയ്തും.
ബെഡ്ഷീറ്റില്‍ കറയാകുമോ, ഇട്ടിരിക്കുന്ന വസ്ത്രത്തില്‍ ആകുമോ തുടകളില്‍ രക്തക്കറ ഒട്ടിപ്പിടിച്ചിരിക്കുമോ എന്നിങ്ങനെ നിരവധി എണ്ണം ആര്‍ത്തവ ബന്ധനചിന്തകളാല്‍ ഗുഡ് നൈറ്റ്, സുഖനിദ്ര ഇതൊക്കെ ആര്‍ത്തവദിനങ്ങളില്‍ അന്യമായിരുന്നു. പാഡുകള്‍ എവിടെക്കളയും, ലാട്രിന്‍ ഫെസിലിറ്റി വുമണ്‍ ഫ്രണ്ട്‌ലി അല്ലെങ്കില്‍ എന്ത് ചെയ്യും എന്നതിനാല്‍ ദീര്‍ഘദൂര യാത്രകള്‍ എന്ന ചിന്തപോലും കീറാമുട്ടി ആയി തോന്നിയിട്ടുണ്ട് ഇങ്ങനെ ഇങ്ങനെ ഇനിയും എണ്ണിയാല്‍ ഒടുങ്ങാത്ത അസ്വസ്ഥതകളാല്‍
ഇതുവരെയുള്ള എന്റെ ആര്‍ത്തവകാലങ്ങള്‍ എനിക്ക് അസുഖകരമായ ദിനങ്ങള്‍ ആയിരുന്നു. എന്നാല്‍ ഞാനിനിമുതല്‍ എന്റെ ആര്‍ത്തവകാലത്തെ പ്രണയിക്കുകയും ആഘോഷിക്കുകയും ചെയ്യാന്‍ പോകുകയാണ്, കാരണം; സസ്റ്റൈനബില്‍, റീയൂസബില്‍, ഇക്കോഫ്രണ്ട്‌ലി more over, വുമണ്‍ ഫ്രണ്ട്‌ലി ആയ Femcup എന്റെ ആര്‍ത്തവദിനങ്ങളെ ആനന്ദകരമായ സാധാരണ ദിനങ്ങള്‍ ആക്കിയിരിക്കുന്നു.
why i want to promote femcup
1. നാളിതുവരെ ആര്‍ത്തവനാളുകള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ ഉളള പാന്റീസ്, സാധാരണ ദിനങ്ങള്‍ക്കായുള്ള പാന്റീസ് ഇങ്ങനെ എന്റെ അടിവസ്ത്രം എനിക്ക് പ്രത്യേകം സൂക്ഷിക്കേണ്ടിയിരുന്നു, ക്ര്യത്യമായി femcup insert ചെയ്യുന്നതില്‍ നിങ്ങള്‍ ജാഗ്രത കാണിച്ചാല്‍ സിറോ സ്റ്റെയിന്‍ ആണ് നിങ്ങളുടെ അടിവസ്ത്രങ്ങളില്‍, makes my periods wearings a normal day wearing.
2. ആര്‍ത്തവദിനങ്ങളില്‍ സ്ത്രീ ശരീരത്തില്‍ നിന്നുണ്ടാകുന്ന ദുര്‍ഗന്ധം ചുറ്റും നെഗറ്റീവ് എനര്‍ജിയാണ് പ്രസരിപ്പിക്കുന്നത് അതിനാലാണ് ക്ഷേത്രം പോലുള്ള സ്ഥലങ്ങളില്‍ ആര്‍ത്തവപ്രായത്തിലുള്ള സ്ത്രീകളുടെ വരവ് വിലക്കുന്നത് എന്ന് ഒരു മുരട്ട് വാദം അങ്ങിങ്ങായി കണ്ടിട്ടുണ്ട്, ദുര്‍ഗന്ധം നെഗറ്റീവ് എനര്‍ജിയാണ് പ്രസരിപ്പിക്കുന്നത് എന്നത് മുഖവിലയ്ക്ക് മാത്രം എടുത്തുകൊണ്ട് പറയട്ടെ ആര്‍ത്തവരക്തം യോനിക്കുള്ളില്‍ നിക്ഷേപിച്ചിരിക്കുന്ന femcup ല്‍ കളക്റ്റ് ചെയ്യപ്പെടുന്നതിനാല്‍ തുണിയോ പാഡിലോ കളക്റ്റ് ചെയ്യപ്പെടുന്ന ആര്‍ത്തവരക്തം അന്തരീക്ഷ വായുവുമായി കലര്‍ന്ന് അസുഖകരമായ ഗന്ധം ഉണ്ടാക്കുന്നില്ല, അതിനാല്‍ ആര്‍ത്തവനാളിലും സ്ത്രീ ശരീരത്തിന് സ്വാഭാവികമായ ഗന്ധം മാത്രം.
3. സ്ത്രീക്കും പുരുഷനും തുല്യത എവിടെയും വേണം സമ്മതിക്കുന്നു, ഇപ്പോഴേ ഇക്കണ്ട ആണുങ്ങള്‍ കേറി ശബരിമല ഒരു മാലിന്യക്കൂമ്പാരം ആയിട്ടുണ്ട്, പെണ്ണുങ്ങള്‍ പോയാല്‍ കുറച്ചൂടെ വെയ്സ്റ്റ് കൂടും, പരിസ്ഥിതിയെ രക്ഷിക്കാനായിട്ട് എങ്കിലും ജെണ്ടര്‍ ഇക്വാളിറ്റിയുടെ പേരും പറഞ്ഞ് സ്ത്രീകള്‍ അങ്ങോട്ട് പോകരുത് എന്നാണ് എന്റെ നിലപാട് എന്ന പല പുരോഗമനകേസരികളും അഭിപ്രായപ്പെട്ടു കാണുന്നു. നിങ്ങള്‍ അത്ര കഷ്ടപ്പെട്ടു ജെണ്ടര്‍ ഇക്വളിറ്റിയും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ച് സംരക്ഷിക്കേണ്ട കാര്യം ഇല്ല. പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന ഒരു വെയ്സ്റ്റും Femcup ഉപയോഗിക്കുന്ന സ്ത്രീയില്‍ നിന്നും ആര്‍ത്തവം കാരണം ഉണ്ടാകുന്നില്ല. ആറോ ഏഴോ മണിക്കൂറില്‍ പുറത്തെടുത്തു ടോയ്ലറ്റ് ബൗളില്‍ ഒഴുക്കിക്കളയുന്ന നൂറോ നൂറ്റമ്പതോ മില്ലിലിറ്റര്‍ രക്തം, വെള്ളം ഒഴിച്ച് കഴുകി തിരിയെ നിക്ഷേപിക്കുന്ന വിലപിടിപ്പുള്ള സിലിക്കണ്‍ കപ്പ് നാലോ അഞ്ചോ വര്‍ഷത്തിലധികം ഞങ്ങള്‍ക്ക് വീണ്ടും ഉപയോഗിക്കേണ്ടതാണ്, അത് ശബരിമലയിലോ പമ്പയാറ്റിലോ കളയാന്‍ പൈസ സ്ത്രീകള്‍ക്ക് വെറുതെ കിട്ടുന്നതല്ല.
4 . ആര്‍ത്തവകാലത്ത് സ്ത്രീകള്‍ പാഡുകള്‍ ഉപയോഗിക്കുന്നത് ജോലി ചെയ്യുന്ന കമ്പനിയിലെ കക്കൂസില്‍ നിക്ഷേപിക്കുന്നില്ല എന്ന് ഉറപ്പ് വരുത്താന്‍ സ്ത്രീകളുടെ അടിവസ്ത്രം പൊക്കി പരിശോധന നടത്തിയ ഈ നാട്ടില്‍ നിങ്ങളുടെ സെപ്റ്റിക് ടാങ്കുകള്‍ ഇനി ഞങ്ങള്‍ വലിച്ചെറിഞ്ഞ പാഡുകള്‍ കൊണ്ട് ബ്ലോക്കാക്കില്ല, നിങ്ങള്‍ ഒരു ദിവസം കുടിച്ച് ഉത്പാദിപ്പിക്കുന്ന മൂത്രമെന്ന വിസര്‍ജ്ജ്യത്തിന്റെ മുപ്പതിലൊന്നുപോലും വരില്ല, ഒരു ദിവസത്തെ ഞങ്ങളുടെ ആര്‍ത്തവ വിസര്‍ജ്ജ്യം. We are creating no blocks in your septic tanks.
5. ശരാശരി ബ്ലീഡിങ് ഉളള ഒരു സ്ത്രീക്ക് മാസത്തില്‍ എട്ടു മുതല്‍ പത്ത് വരെ പാഡ്‌സ് വേണ്ടി വരുന്നു. 50 മുതല്‍ 80 രൂപ വരെ കണക്കാക്കിയാല്‍ വര്‍ഷം 700 രൂപ മുതല്‍ 800 രൂപ വരെ പാഡ്‌നായി ചെലവാകുന്നു. എന്നാല്‍ ഇതിന്റെ പകുതി വില മാത്രം ചെലവാക്കി നാല് വര്‍ഷത്തിലേറെ നമുക്ക് ഒരേ menstrual കപ്പ് ഉപയോഗിച്ച് ആര്‍ത്തവം സാമ്പത്തികാഹ്ലാദം നിറഞ്ഞതായി മാറുന്നു.
6. തീണ്ടാരിതുണിയും പാഡും കത്തിച്ചും ജലസ്രോതസുകളിലേക്ക് എറിഞ്ഞോ മാലിന്യക്കൂമ്പാരത്തില്‍ നിക്ഷേപിച്ചോ പരിസ്ഥിതിക്ക് സ്ത്രീയുടെ ആര്‍ത്തവം മൂലം ഏറ്റുകൊണ്ടിരിക്കുന്ന മുറിവുകള്‍ അത് മുഴുവനായി ഉണക്കാന്‍ ഈ ളലാരൗു കൊണ്ട് സാധിക്കുന്നു. പരിസ്ഥിതിയെ സ്‌നേഹിക്കുന്ന ഒരു സ്ത്രീക്ക് മാത്രമേ തീണ്ടാരിത്തുണിയില്‍ നിന്നും റീയൂസബിള്‍, സസ്റ്റയ്നബിള്‍ ആയി ആര്‍ത്തവം നേരിടുന്ന മാര്‍ഗ്ഗങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയൂ.
7. ആര്‍ത്തവ കാലത്ത് ടോയ്‌ലറ്റ് യൂസ് ചെയ്യുമ്പോളും പാഡ് നനയാതെ സൂക്ഷിക്കുക എന്നത് വളരെ സൂക്ഷിച്ചു ചെയ്യണമായിരുന്നു, അല്ലെങ്കില്‍ അധികം രക്തക്കറ പിടിക്കും മുന്നേ പുതിയൊരു പാഡ് വെക്കേണ്ടി വരും.ഇന്ന് ആര്‍ത്തവ കാലത്ത് femcup ഉപയോഗിക്കുമ്പോള്‍ സീറോ ലീക്കേജ് കാരണം അമ്യൂസ്മെന്റ് പാര്‍ക്കുകളിലോ, കടലിലോ പുഴയിലോ ഉള്ള ജലവിനോദങ്ങള്‍ എനിക്ക് മാറിയിരുന്ന് ആസ്വദിക്കേണ്ട നിസ്സഹായത ഇല്ല എന്നു ഉറപ്പാണ്.
8. എണ്ണിയാല്‍ ഒടുങ്ങാത്ത വിധം മാനസിക ശാരീരിക, സാമൂഹിക സ്വാതന്ത്ര്യം എനിക്ക് പ്രദാനം ചെയ്യുന്ന ആധുനികതയുടെ ഈ സൗകര്യം നുകര്‍ന്നു കൊണ്ടാകട്ടെ 2019 ലെ വനിതാദിനം ഓരോ സ്ത്രീകളും സ്ത്രീകളെ സ്‌നേഹിക്കുന്നവരും ആഘോഷിക്കുന്നത്. രണ്ട് വര്‍ഷത്തിലേറെയായി ഈ menstrual കപ്പ് ഉപയോഗിക്കുന്ന പല സ്ത്രീകളോടും സംസാരിച്ചതില്‍ നിന്നും, യാതൊരു വിധ health hazard ഉം ഇല്ലാത്ത ഒരു ഉത്പന്നമാണ് menstrual cup എന്ന് ഉത്തമബോധ്യത്തില്‍ എന്റെ സ്ത്രീ സുഹൃത്ത്ക്കള്‍ക്ക് ഞാന്‍ femcup സജസ്റ്റ് ചെയ്യുന്നു,.
have happy periods time always
my hearty, lovely, sweet, women’s day wishes to all ladies
Post Your Comments