കോഴിക്കോട് യു.എ.ഇയിലെ എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ വിലിയ വിമാനങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പറന്നിറങ്ങും. ഇതിന്റെ ഭാഗമായി എമിറേറ്റ്‌സ് ഉന്നതതല സംഘം വിമാനത്താവളം സന്ദര്‍ശിച്ച് സ്ഥിഗതികള്‍ വിലയിരുത്തി. എമിറേറ്റ്‌സ് ഓപ്പറേഷന്‍സ് വിഭാഗം വൈസ് പ്രസിഡന്റ് മോഹനശര്‍മയുടെ നേതൃത്വത്തിലെത്തിയ സംഘം വിമാനത്താവള അധികൃതരുമായി ചര്‍ച്ച നടത്തി.
കോഴിക്കോട് – ദുബായ് സെക്ടറില്‍ വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ പുനരംഭിക്കുന്നതിന്റെ ഭാഗമായി, ഡി.ജി.സി.എയുടെ നിര്‍ദേശമുനുസരിച്ചുള്ള സുരക്ഷാ പരിശോധനയ്ക്കാണ് എമിറേറ്റ്‌സ് ഉന്നതല സംഘം കരിപ്പൂരിലെത്തിയത്. റണ്‍വേ ഓപ്പറേഷന്‍ ഏരിയയും മറ്റും സംഘം പരിശോധിച്ചു. സുരക്ഷാ വിലയിരുത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് എമിറേറ്റ്സും എയര്‍പോര്‍ട്ട് അതോറിറ്റിയും ഉടമ്പടിയില്‍ ഒപ്പുവച്ചു.
15 ദിവസത്തിനകം റിപ്പോര്‍ട്ട് എയര്‍പോര്‍ട്ട് അതോറിറ്റി ഡി.ജി.സി.എയ്ക്ക് കൈമാറും. അനുമതി ലഭിച്ചാലുടന്‍ സര്‍വീസ് ആരംഭിക്കാന്‍ എമിറേറ്റ്സ് സംഘം സന്നദ്ധത അറിയിച്ചിട്ടുണ്ട്.
2015 ല്‍ വിമാനത്താവള റണ്‍വേ നവീകരണത്തിന് അടച്ചതിനെ തുടര്‍ന്ന് എമിറേറ്റ്‌സ് കരിപ്പൂരില്‍ നിന്ന് സര്‍വീസ് നിര്‍ത്തിയിരുന്നു.
Post Your Comments