ന്യൂഡൽഹി: പുല്‍വാമയില്‍ നടന്നത് അപകടമാണെന്നും പറഞ്ഞ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിക്കെതിരെ മോദി എന്ത് നടപടിയാണ് എടുക്കുക എന്ന് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. യു.പി ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ പുൽവാമ സംഭവം വലിയൊരു അപകടമാണെന്നു പറയുന്നതിന്റെ വീഡിയോ സഹിതം റീട്വീറ്റ് ചെയ്താണ് ദിഗ്വിജയ് സിംഗ് ബിജെപിയ്ക്കതിരെ തിരിഞ്ഞിരിക്കുന്നത്.
പുല്വാമയിലേയത് അപകടമാണെന്ന് ദിഗ് വിജയ് സിംഗ് പറഞ്ഞിരുന്നു. സിംഗിന്റെ പ്രസ്താവന ബിജെപി നേതൃത്വത്തിനിടയില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. എന്നാല്‍ ഇതേ കാര്യം ആവർത്തിച്ച കേശവ് പ്രസാദ് മൗര്യക്കെതിരെ മോദി എന്ത് നടപടിയാണ് സ്വീകരിക്കുകയെന്ന് ദിഗ്വിജയ് സിംഗ് ചോദിച്ചു. മോദിക്കും അദ്ദേഹത്തിന്റെ മന്ത്രിമാർക്കും മൗര്യയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്ന് ദിഗ്വിജയ് ചോദിച്ചു.
അതേസമയം പുല്മായിലെ ഭീകരാക്രമണം അപകടമാണെന്നു ഡൽഹിയിലിരുന്നാണ് ട്വീറ്റ് ചെയ്ത തനിക്കെതിരെ കേസംടുക്കാന് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള പോലീസിനു ധൈര്യമുണ്ടോ എന്ന് ഗിഗ് വിജയ് സിംഗ് വെല്ലുവിളിച്ചിരുന്നു.
Post Your Comments