Latest NewsKerala

ലോകസഭ തിരഞ്ഞെടുപ്പിൽ വീണാ ജോർജിനെ മത്സരിപ്പിക്കാനുള്ള സിപിഎം തീരുമാനം : വിമർശനവുമായി കെ സുരേന്ദ്രൻ

പത്തനംതിട്ട: ലോകസഭ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ ഇടതു സ്ഥാനാർത്ഥിയായി വീണാ ജോർജിനെ മത്സരിപ്പിക്കാനുള്ള സിപിഎം തീരുമാനത്തിനെ രൂക്ഷമായി വിമർശിച്ച് ബി.ജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ.

തിരുവനന്തപുരത്തേക്ക് തെരഞ്ഞെടുത്തവരെ ജാതി രാഷ്ട്രീയം ലക്ഷ്യം വെച്ചാണ് ഡൽഹിയിലേക്ക് അയക്കാനുള്ള നീക്കം നടത്തുന്നത്. സിപിഎമ്മിന്‍റെ ജാതി രാഷ്ട്രീയത്തിന് തെളിവാണ് വീണാ ജോർജിന്‍റെ സ്ഥാനാർത്ഥിത്വം. ഒരിക്കൽ ചക്ക വീണ് മുയൽ ചത്തെന്ന് കരുതി എപ്പോഴും അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

മോദി വിരോധം കാരണം കേരളത്തിലെ കോൺഗ്രസ്, സിപിഎം നേതാക്കൾ ഇമ്രാൻ ഖാൻ ആരാധകരായിരിക്കുന്നുവെന്നും കേരളത്തിലെ കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും സയാമീസ് ഇരട്ടകളെ പോലെയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button