ന്യൂഡല്‍ഹി: അയോധ്യ ഭൂമിതര്‍ക്ക കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. തര്‍ക്കം മധ്യസ്ഥതയിലൂടെ പരിഗണിക്കണോ വേണ്ടയോ എന്ന തീരുമാനം കോടതി ഇന്നെടുക്കും. ഇതു സംബന്ധിച്ചുള്ള ഇന്ന് ഭരണഘടനാ ബഞ്ച് ഉത്തരവിറക്കും.
ഭൂമിതര്‍ക്കം സംബന്ധിച്ച മുഖ്യകേസ് എട്ടാഴ്ചത്തേയ്ക്ക് മാറ്റിവച്ച സാഹചര്യത്തില്‍ മധ്യസ്ഥതയുടെ എല്ലാ സാധ്യതകളും സുപ്രീം കോടതി ഇന്ന് പരിശോധിക്കും. ഫെബ്രുവരി 26-നാണ് കേസില്‍ മധ്യസ്ഥ ചര്‍ച്ചനടത്താന്‍ സുപ്രീം കോടതി തീരുമാനിച്ചത്. ‘എക്കാലത്തേക്കുമുള്ള പ്രശ്നപരിഹാരത്തിനായി അതീവരഹസ്യസ്വഭാവത്തോടെ കോടതി മേല്‍നോട്ടത്തോടെയുള്ള മധ്യസ്ഥ ചര്‍ച്ച’ എന്നാണ് സുപ്രീംകോടതി അന്ന് പറഞ്ഞത്.
കേസില്‍ പതിനായിരക്കണക്കിന് രേഖകള്‍ പരിശോധിക്കാന്‍ ഉള്ളതു കൊണ്ടാണ് പ്രധാന കേസ് എട്ടാഴ്ചത്തേയ്ക്ക് മാറ്റിയത്. അതേസമയം അയോധ്യ ഭൂമിതര്‍ക്കത്തിലെ മുഖ്യ കേസിലെ വിധി തെരഞ്ഞെടുപ്പിന് മുമ്പുണ്ടാവില്ല.
Post Your Comments