ഡൽഹി : അയോദ്ധ്യ കേസിന്റെ വാദം സുപ്രീം കോടതിയിൽ പൂർത്തിയായി.
മധ്യസ്ഥ ചർച്ചയ്ക്ക് സമ്മതമെന്ന് മുസ്ളീം സംഘടനകൾ അറിയിച്ചു.കോടതിക്ക് മധ്യസ്ഥ ചർച്ചയുടെ വ്യവസ്ഥകൾ തീരുമാനിക്കാം. ചർച്ചയുടെ രഹസ്യ സ്വഭാവം ഉറപ്പുവരുത്തുമെന്ന് കോടതി അറിയിച്ചു. മധ്യസ്ഥ തീരുമാനം കോടതി അംഗീകരിച്ചാൽ അത് വിധിതന്നെ.കക്ഷികൾ അല്ലാത്തവരും ഇത് അംഗീകരിക്കേണ്ടിവരും. ജനങ്ങളുടെ ഭാഗം കോടതി കേൾക്കണമെന്ന് ഹിന്ദു മഹാസഭ.
അയോദ്ധ്യ വിഷയം മതപരവും വൈകാരികവുമായ വിഷയമാണെന്നും കേവലം സ്വത്ത് തർക്കം അല്ലെന്നും ഹിന്ദു മഹാസഭ വാദിച്ചു. മധ്യസ്ഥ ശ്രമങ്ങൾ തുടങ്ങും മുൻപേ പരാജയപ്പെടുമെന്ന് പറയുകയാണോ എന്ന് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ചോദിച്ചു. മധ്യസ്ഥത ആവുമ്പോൾ വിട്ടു വീഴ്ച വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മധ്യസ്ഥചർച്ചക്ക് കക്ഷികളുടെ അനുമതി നിർബന്ധമില്ലെന്ന് മുസ്ലീം സംഘടനകൾക്ക് വേണ്ടി രാജീവ് ധവാൻ വാദിച്ചു.
വിധി വന്നുകഴിഞ്ഞാൽ സമൂഹത്തിലുണ്ടാക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ച് കോടതിക്ക് ബോധ്യമുണ്ടെന്നും പണ്ട് നടന്ന കാര്യങ്ങൾ കോടതി നോക്കുന്നില്ലെന്നും ഇനിയും ചെയ്യാനുള്ള കാര്യങ്ങളാണ് ആലോചിക്കുന്നതെന്നും ജസ്റ്റിസ് ബോബ്ഡെ വ്യക്തമാക്കി.
Post Your Comments