Latest NewsKerala

ഓണ്‍ലൈന്‍ തട്ടിപ്പും കൊലപാതകവും വ്യാപകം

കേരളത്തിലെ ജയിലുകളില്‍ 64 വിദേശികള്‍

തിരുവനന്തപുരം : കേരളത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് കളം ഒരുക്കുന്നത് വിദേശികള്‍. ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തി പിടിയിലായി കേരളത്തിലെ ജയിലുകളില്‍ കഴിയുന്നത് 64 വിദേശികളാണ്.
ഭവനഭേദനം, കൊലപാതകം, ഓണ്‍ലൈന്‍ തട്ടിപ്പ്, ലഹരികടത്ത് തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഇവര്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. .ഇതില്‍ 23 പേര്‍ ബംഗ്ലദേശി പൗരന്‍മാരാണ്.സംഘമായി വീടു കയറി കൊള്ളയും കൊലപാതകവും നടത്തിയെന്നതാണു ഇവര്‍ക്ക് എതിരെയുള്ള കുറ്റം. 19 കേസുകളിലാണ് ഇവര്‍ ശിക്ഷിക്കപ്പെട്ടത്.

പലരും ബംഗാളില്‍ നിന്നെന്നു പരിചയപ്പെടുത്തി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി ജോലിക്ക് കയറിയവരാണ്. ഈ കേസുകളില്‍ രാജ്യം വിട്ടു പോയ പിടികിട്ടാപ്പുള്ളികളും ഏറെ. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പു നടത്തിയതിനു 14 കേസുകളിലായി 7 കാമറൂണ്‍കാരും 6 കേസുകളിലായി 4 നൈജീരിയക്കാരും 2 ഘാനക്കാരും ജയിലുണ്ട്.

ലഹരിമരുന്നു കേസില്‍ മാലദ്വീപില്‍ നിന്നുള്ള 6 പേരും വെനസ്വേല, നൈജീരിയ, പാരഗ്വായ്, ദക്ഷിണാഫ്രിക്ക, യുഎസ് എന്നിവിടങ്ങളില്‍ നിന്നുമുള്ളവരും ജയിലിലുണ്ട്. ഇതില്‍ രണ്ടു പേര്‍ വനിതകളാണ്. മാലദ്വീപ് ,നൈജീരിയ , ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നാണു കേരളത്തിലേക്കു ലഹരി എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button