അഹമ്മദാബാദ്: രണ്ട് സിംഹക്കുട്ടികളെ ചത്ത നിലയിൽ കണ്ടെത്തി. ഗുജറാത്തിലെ ഗിർ വനത്തിലെ വിസാവദാർ മേഖലയിൽ ചൊവ്വാഴ്ചയാണ് ഇവയുടെ മൃതദേഹം കണ്ടെത്തിയത്. ഏകദേശം അഞ്ച് വയസ് പ്രായമുള്ള സിംഹക്കുട്ടികളാണ് ചത്തത്. ആൺ സിംഹം കൊന്നതാകാമെന്നാണ് വനം വകുപ്പ് അതികൃതരുടെ പ്രാഥമിക നിഗമനം.
കഴിഞ്ഞ മാസം പെൺ സിംഹമടക്കം മൂന്ന് സിംഹങ്ങളേയും ഒരു സിംഹക്കുട്ടിയേയും വനത്തിനുള്ളിൽ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 110 സിംഹങ്ങളും 94 സിംഹക്കുട്ടികളുമടക്കം ഇതുവരെ 204 സിംഹങ്ങളെ ഗിർ വനത്തിനുള്ളിൽ ചത്തനിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 21 സിംഹങ്ങളുടെയും ആറ് സിംഹക്കുട്ടികളുടേയും സ്വാഭാവിക മരണമാണെന്ന്
റിപ്പോർട്ട് ചെയ്തിട്ടുണ്ട്
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സിംഹങ്ങളുടെ സുരക്ഷയ്ക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പുനൽകി.
Post Your Comments