മസ്കത്ത്: വിസാ വിലക്കിനെ തുടർന്ന് വിദ്യാസമ്പന്നരായ വിദേശ തൊഴിലാളികളുടെ എണ്ണം ഒമാനിൽ കുറഞ്ഞു . എൻജിനീയറിങ് അടക്കം വിവിധ തസ്തികകളിലെ വിസാ വിലക്കിന്റെ ഫലമായി ഒമാനിലെ വിദ്യാസമ്പന്നരായ വിദേശ തൊഴിലാളികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്.
ഒമാനിൽ 2018 ജനുവരി മുതൽ 2019 വരെയുള്ള ഒരുവർഷ കാലയളവിൽ സെക്കൻഡറി തലത്തിന് മുകളിൽ വിദ്യാഭ്യാസ യോഗ്യതയുള്ള വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായതായി ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കി.
ഇത്തരക്കാരുടെ കഴിഞ്ഞ ജനുവരിയിലെ കണക്ക് പ്രകാരം ഒമാനിലെ വിദേശി തൊഴിലാളികളുടെ എണ്ണം 17,82,248 ആണ്. ഒരു വർഷത്തിനിടെ മൊത്തം വിദേശ തൊഴിലാളികളുടെ എണ്ണത്തിലുണ്ടായത് 3.7 ശതമാനത്തിന്റെ കുറവാണ്. വിദ്യാസമ്പന്നരിൽ ഹയർ ഡിപ്ലോമക്കാരുടെ എണ്ണത്തിലാണ് ഏറ്റവുമധികം കുറവുണ്ടായത്, 7.8 ശതമാനം.
Post Your Comments