വ്യാപാര രംഗത്ത് ഇന്ത്യയ്ക്കുള്ള പ്രത്യേക പരിഗണന അവസാനിപ്പിച്ച് അമേരിക്ക. ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സ്(ജിഎസ്പി) പ്രകാരമുള്ള പ്രത്യേക പദവി നഷ്ടമാക്കുന്നതാണ് അമേരിക്കയുടെ തീരുമാനം. ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന അമേരിക്കയുടെ നിര്‍ദേശം ഇന്ത്യ നടപ്പിലാക്കാത്തതിലുള്ള പ്രതിഷേധമാണ് ട്രംപിന്റെ തീരുമാനത്തിന് പിന്നിലെന്നാണ് അറിയുന്നത്. യുഎസ് ട്രേഡ് തലവന്റെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
വ്യാപാരരംഗത്തെ ഇന്ത്യയുടെ നിലപാടുകള്‍ അമേരിക്കയെ ബാധിച്ചിട്ടുണ്ടെന്നും ഇക്കാര്യം ഇന്ത്യയുമായി ചര്‍ച്ചചെയ്തിട്ടും നടപടികളുണ്ടായില്ലെന്നുമാണ് അമേരിക്ക ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ അമേരിക്കയ്ക്ക് ന്യായമായതും യുക്തിസഹമായതുമായ അവസരം ഉറപ്പാക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ലെന്നും അതുവഴി ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര സംഘര്‍ഷത്തിന് ശേഷമാണ് താന്‍ ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്നും ട്രംപ് യുഎസ് പ്രതിനിധി സഭാ നേതാക്കള്‍ക്ക് അയച്ച കത്തില്‍ വിശദീകരിച്ചു. രണ്ട് മാസത്തിന് ശേഷം തീരുമാനം പ്രാബല്യത്തിലാകും.
അമേരിക്കന്‍ വിപണിയില്‍ ഇറക്കുമതി തീരുവ ഇല്ലാത 3900 കോടി രൂപയുടെ ഉത്പന്നങ്ങള്‍ വില്‍ക്കാനുള്ള അനുവാദമാണ് അമേരിക്ക ഇല്ലാതാക്കുന്നത്. ജിഎസ്പിയുടെ ഗുണഭോക്താവായി ഇന്ത്യ നില്‍ക്കുന്നത് ട്രംപ് തുടക്കംമുതല്‍ ചോദ്യം ചെയ്തിരുന്നു.
Post Your Comments