തിരുവനന്തപുരം: സംസ്ഥാനത്ത് രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തരുതെന്നാണ് നിര്‍ദ്ദേശം. ഇതു സംബന്ധിച്ച് സർക്കാർ ആർടിഒ ഓഫീസുകൾക്ക് നിർദ്ദേശം നൽകി. കനത്ത ചൂടായതിനാൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയതിനെ തുടര്‍ന്നാണ് ഡ്രൈവിംഗ് ടെസ്റ്റുകളുടെ സമയത്ത് ഗതാഗതവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയത്.
ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഡ്രൈവിംഗ് ടെസ്റ്റുകളുടെ സമയത്തിൽ ഗതാഗതവകുപ്പ് നിയന്ത്രണം കൊണ്ടുവന്നതെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ഉഷ്ണതരംഗ മുന്നറിയിപ്പ് കണക്കിലെടുത്ത് പകൽ സമയങ്ങളിലെ ജോലിയിലും നേരത്തേ സർക്കാർ സമയക്രമീകരണം കൊണ്ടുവന്നിരുന്നു.. ഇതിനു പിന്നാലെയാണ് ഗതാഗതവകുപ്പിന്‍റെ നടപടി.
Post Your Comments