തിരുവനന്തപുരം: പത്തനംതിട്ടയില്‍ ഡിസിസി തയ്യാറാക്കിയ സ്ഥാനാര്‍ഥിപ്പട്ടിക കോണ്‍ഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പു സമിതി തള്ളി. സിറ്റിംഗ് എംപി ആന്റോ ആന്റണിയെ ഒഴിവാക്കിയും ഹൈക്കമാന്‍ഡ് നിര്‍ദേശം ലംഘിച്ചു എന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. കൂടാതെ ഡിസിസിയുടെ നടപടിയെ സംസ്ഥാന തെരഞ്ഞെടുപ്പു സമിതി വിമര്‍ശിച്ചു. സിറ്റിംഗ് സീറ്റില്‍ പാനല്‍ വേണ്ടെന്ന നിര്‍ദേശം അറിയിച്ചശേഷവും ഡിസിസി പട്ടിക തയാറാക്കുകയും അതു പുറത്തുവിടുകയും ചെയ്തതാണ് പ്രശനങ്ങള്‍ക്ക് വഴിവച്ചത്.
ഹൈക്കമാന്‍ഡ് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പട്ടിക കൈമാറുന്നില്ലെങ്കിലും ഡിസിസിയുടെ വികാരം അറിയിക്കുന്നുവെന്നു പി.ജെ.കുര്യന്‍ യോഗത്തില്‍ വ്യക്തമാക്കി. ആന്റോ ആന്റണിക്ക് എതിരല്ലെന്നും അതേസമയം പത്തനംതിട്ടക്കാരന്‍ തന്നെയായ എംപി വരണമെന്ന അഭിപ്രായം ഡിസിസിക്കുണ്ടെന്നും കുര്യന്‍ പറഞ്ഞു.
അതേസമയം ഐക്യമുന്നണി സംവിധാനത്തില്‍ ആ വാദം സ്വീകാര്യമല്ലെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിനാണ്. അതുകൊണ്ടാണ് അവിിടെ നിന്നുള്ള ആന്റോ ആന്റണിക്കു പത്തനംതിട്ടയില്‍ മത്സരിക്കേണ്ടി വന്നത്. നിലവിലുള്ള എത്രയോ എംപിമാര്‍ അങ്ങനെ മറ്റു ജില്ലയില്‍ നിന്നുള്ളവരാണെന്നു മറ്റു നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ഡിസിസി ഇങ്ങനെയാരു സ്ഥാനാര്‍ത്ഥി പട്ടിക പത്തനംതിട്ടയില്‍ തയ്യാറാക്കിയതിനെ കുറിച്ച് തനിക്ക് അറിവില്ലെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.
Post Your Comments