ന്യൂഡൽഹി: സൈന്യം എല്ലാവരുടേതുമാണെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പുൽവാമ ഭീകരാക്രമണത്തിനുശേഷമുള്ള സംഭവവികാസങ്ങളെല്ലാം തിരഞ്ഞെടുപ്പുനേട്ടത്തിനായി രാഷ്ട്രീയവത്കരിക്കുകയാണ് ബി.ജെ.പി.യെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ” പ്രധാനമന്ത്രിയുടെയും ബി.ജെ.പി. അധ്യക്ഷന്റെയും തിരക്കഥയിലാണ് കാര്യങ്ങൾ മുന്നോട്ടുപോവുന്നത്.”
രാജ്യത്തെ ഐക്യത്തെ തകർക്കുകയാണ് ബി.ജെ.പിയെന്നും യെച്ചൂരി പറഞ്ഞു.ബാലാകോട്ട് ആക്രമണത്തിൽ 250 പേർ കൊല്ലപ്പെട്ടെന്നാണ് ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ പ്രസംഗിച്ചത്. ആരെയും കൊല്ലാൻ ലക്ഷ്യമിട്ടല്ല അക്രമം നടത്തിയതെന്ന് ഒരു കേന്ദ്രമന്ത്രി പറയുകയും ചെയ്തു. ഇതെല്ലം പരസ്പര വിരുദ്ധങ്ങളായ കാര്യമാണെന്നും യെച്ചൂരി പറഞ്ഞു.
Post Your Comments