പ്രമുഖ ക്രിക്കറ്റ് താരങ്ങളായ വീരേന്ദര്‍ സേവാഗും ഗൗതം ഗംഭീറും ബിജെപി സ്ഥാനാര്‍ത്ഥികളാകുമെന്ന് അഭ്യൂഹം. പാര്‍ട്ടി ടിക്കറ്റില്‍ ഇരുവരും മത്സരിക്കുമെന്നും ഇക്കാര്യത്തില്‍ ബിജെപി ദേശീയ നേതൃത്വം കരുക്കള്‍ നീക്കുന്നുണ്ടെന്നുമാണ് സൂചന. എന്നാല്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നോ ക്രിക്കറ്റ് താരങ്ങളുടെ ഭാഗത്ത് നിന്നോ ഇക്കാര്യത്തില്‍ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
ഡല്‍ഹിയിലെ ഏഴ് ലോക്സഭാമണ്ഡലങ്ങളില് രണ്ടെണ്ണം സേവാഗിനും ഗംഭീറിനുമായി നല്‍കുമെന്നും മറ്റ് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്തൊന്‍ തിരക്കിട്ട നീക്കം നടക്കുന്നു എന്നുമാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ട്. മുമ്പും ഇവര്‍ ബിജെപി സ്ഥാനാര്‍ത്ഥികളാകുമെന്ന റിപ്പോര്‍ട്ട് പ്രചരിച്ചിരുന്നു. ഈ ആഴ്ച്ച തന്നെ ഈ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പേര് ഔദ്യോഗികമായി ബിജെപി പ്രഖ്യാപിക്കും.
ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസിലെ ഒരു മുതിര്‍ന്ന നേതാവിനെയും പാര്‍ട്ടിയിലെത്തിക്കാനും അദ്ദേഹത്തിന് ഡല്‍ഹിയില്‍ സീറ്റ് നല്‍കാനും ബിജെപി പദ്ധതിയിടുന്നുണ്ട്. മാര്‍ച്ച് പത്തിന് സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിടുന്ന രീതിയിലാണ് ബിജെപി കാര്യങ്ങള്‍ നീക്കുന്നത്.
Post Your Comments