Latest NewsKerala

ശ്രീനഗറില്‍ വീരമ്യത്യു വരിച്ച സെെനികന്‍ രതീഷിന്‍റെ ഭാര്യ ജ്യോതിക്ക് സര്‍ക്കാര്‍ ജോലി അനുവദിച്ച് മന്ത്രിസഭാ ഉത്തരവ്

തിരുവനന്തപുരം: ശ്രീനഗര്‍ ജമ്മു ദേശീയപാതയില്‍ സൈനിക വാഹനത്തിന് നേരെ നടന്ന ഭീകരാക്രണത്തില്‍ വീരമ്യത്യു വരിച്ച സെെനികന്‍റെ ഭാര്യ ജ്യോതിക്ക്   സര്‍ക്കാര്‍ വകുപ്പില്‍ ജോലി അനുവദിച്ച് കൊണ്ട് മന്ത്രിസഭാ ഉത്തരവിറക്കി. . 2016 ഡിസംബര്‍ 17ന് ശ്രീനഗര്‍ ജമ്മു ദേശീയപാതയില്‍ സൈനിക വാഹനത്തിന് നേരെ നടന്ന ഭീകരാക്രണത്തിലായിരുന്നു മട്ടന്നൂര്‍ സ്വദേശിയായ രതീഷ് വീരമ്യത്യു വരിച്ചത്.

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍റെ ഭാര്യ അര്‍ഹതപ്പെട്ട ജോലിക്കായി വര്‍ഷങ്ങളായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുകയായിരുന്നു. സര്‍ക്കാര്‍ പ്രതിനിധികള്‍ ജ്യോതിക്ക് സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടപ്പിലാക്കപ്പെട്ടിരുന്നില്ല. തുടര്‍ന്ന് ജ്യോതിക്ക് ഇതുവരെ ജോലി ലഭിക്കാത്ത വിവരം വാര്‍ത്തയാകുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button