തിരുവനന്തപുരം: ലോക് സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വന്തം നിലയില്‍ സ്വാനാര്‍ത്ഥിയെ നിര്‍ത്തി മല്‍സരിപ്പിക്കുമെന്ന് ജെഡി എസ് . സ്ഥാനാര്‍ഥി നിര്‍ണയം ഇപ്പോള്‍ എല്‍ഡിഎഫിന് കീറാമുട്ടിയായി മാറിയിരിക്കുകയാണ്. സീറ്റ് കിട്ടിയെ തീരുവെന്നും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലയിലാണിപ്പോള്‍ ജെഡിഎസിന്റെ നിലപാട്.
സീറ്റ് ലഭിച്ചില്ലെങ്കില്‍ സ്വന്തം നിലക്ക് സ്വാനാര്‍ത്ഥിയെ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട ആവശ്യം പാര്‍ട്ടിയിലെ ചില നേതാക്കള്‍ ഉയര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ജെഡിഎസുമായി എല്‍ഡിഎഫ് യോഗം വിളിക്കുകയും ചെയ്തിരുന്നു.
Post Your Comments