ഷാര്‍ജ: അത്ഭുത കാഴ്ച്ചകളൊരുക്കി ഖോര്ഫക്കാന് റോഡ് .ഒരു റോഡ് കൊണ്ട് ഷാര്‍ജ എഴുതാന്‍ പോകുന്നത് ആയിരത്തൊന്ന് രാവുകളെക്കാള്‍ വ്യത്യസ്തമായ കഥയാണെന്ന് വേണം പറയാൻ. വീണ് കിട്ടുന്ന അവധി, യാത്ര കൊണ്ട് സഫലീകരിക്കുവാനുള്ള അസുലഭ അവസരമാണ് ഏപ്രിലില്‍ തുറക്കുന്ന ഖോര്ഫക്കാന് റോഡിലൂടെ യു.എ.ഇ നിവാസികൾക്കും സന്ദർശകർക്കും ലഭിക്കാന്‍ പോകുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു..
മനോഹരങ്ങളായ കൂറ്റന്‍ പര്‍വ്വത നിരകള്ക്കുള്ളിലൂടെ അണക്കെട്ടിനെ തൊട്ടുരുമ്മി, കാര്‍ഷിക മേഖലയെ പുണര്‍ന്ന്, ക്ഷീരമേഖലയെ തലോടി കടന്ന് പോകുന്ന ഇത്തരമൊരു പാത ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യത്തേതാണ് എന്ന് വേണം പറയാൻ .
ആകർഷകമായ ഫുജൈറ-മസാഫി റോഡിലെ ദഫ്തയില്‍ നിന്ന് ആരംഭിച്ച് സീഷ് റൗണ്ടെബൗട്ടില്‍ എത്തി ചേരുന്ന റോഡ് അദ്ഭുത കാഴ്ച്ചകളുടെ കലവറയാണ്. വീഡിയോ ഗെയിമുകളിലും ഹോളിവുഡ് സിനിമകളിലും കണ്ട് പരിചയിച്ച വിസ്മയ പാതകളെ വെല്ലുന്ന ശൈലിയിലാണ്ഈ കിടിലൻ പാത ഒരുക്കിയിരിക്കുന്നത്. സാംസ്കാരിക ഭൂപടത്തിനോടൊപ്പം തന്നെ വിനോദ സഞ്ചാര ഭൂപടത്തില്‍ സുവർണലിപികളാല്‍ ഈ പാതയുടെ നാമവും കുറിക്കപ്പെടുമെന്ന ശുഭപ്രതീക്ഷയിലാണ് ഷാര്‍ജ.
Post Your Comments