NattuvarthaLatest News

കണ്ണൂർ ജില്ലാ ആശുപത്രിയിലിനി മുതൽ താക്കോൽദ്വാര ശസ്ത്രക്രിയകളും

കണ്ണൂർ ജില്ലാ ആശുപത്രിയിലിനി മുതൽ താക്കോൽദ്വാര ശസ്ത്രക്രിയകളും സാധ്യമാകുന്നു. കണ്ണൂർ ജില്ലാ ആശുപത്രിക്ക് എംഎൽഎ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 46 ലക്ഷം രൂപയുടെ താക്കോൽദ്വാര ശസ്ത്രക്രിയാ ഉപകരണങ്ങളുടെ പ്രവർത്തന ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു.

46 ലക്ഷം രൂപയുടെ താക്കോൽദ്വാര ശസ്ത്രക്രിയാ ഉപകരണങ്ങളുടെ സഹായത്തടെ ഈ ഉപകരണങ്ങൾ ഉപയോഗിച്ച് വലിയ മുറിവില്ലാതെ മേജർ താക്കോൽദ്വാര ശസ്ത്രക്രിയകൾ അടക്കം ഇനി ജില്ലാ ആശുപത്രിയിൽ ചെയ്യാൻ കഴിയും. ഇതിനായി പ്രത്യേകം ഓപ്പറേഷൻ തിയറ്റർ സജ്ജമാക്കിയിട്ടുണ്ട്. താക്കോൽദ്വാര ശസ്ത്രക്രിയ നടത്താൻ വിഗദ്ധ പരിശീലനം ലഭിച്ച ഡോക്ടർമാർ സർജിക്കൽ, ഗൈനക്കോളജി വിഭാഗങ്ങളിലുണ്ട്. അടുത്ത ചൊവ്വാഴ്ച ഒരു മേജർ താക്കോൽദ്വാര ശസ്ത്രക്രിയ ജില്ലാ ആശുപത്രിയിൽ നടക്കുമെന്ന് സൂപ്രണ്ട് വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button