കോട്ടയം : സ്വര്‍ണവും ബൈക്കും കവര്‍ന്ന കേസില്‍ പ്രതിയുടെ രേഖാചിത്രം പിറത്തുവിട്ടു. വൃദ്ധദമ്പതികള്‍ മാത്രമുണ്ടായിരുന്ന വീട്ടില്‍നിന്ന് 7 പവന്റെ സ്വര്‍ണാഭരണങ്ങളും വീടിനോടും ചേര്‍ന്നുള്ള വര്‍ക്ഷോപ്പില്‍ നിന്ന് ബൈക്കും മോഷ്ടിച്ചു കടന്ന കേസിലാണ് പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടിരിക്കുന്നത്. ഇറഞ്ഞാല്‍ കൊച്ചുപുരയ്ക്കല്‍ നാണപ്പന്റെ വീട്ടിലാണ് ഞായറാഴ്ച മോഷണം നടന്നത്.
ഡിവൈഎസ്പി ആര്‍.ശ്രീകുമാര്‍, ഈസ്റ്റ് എസ്എച്ച്ഒ ടി.ആര്‍. ജിജു, എസ്‌ഐ കെ.എം.മഹേഷ്‌കുമാര്‍ എന്നിവര്‍ അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ എത്തിയിരുന്നു. സമീപത്തെ വീടുകളില്‍ നിന്നുള്‍പ്പെടെയുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
കൊച്ചുപുരയ്ക്കല്‍ വീടിനോടു ചേര്‍ന്ന് നാണപ്പന്റെ മകന്‍ പ്രവീണ്‍ നടത്തുന്ന വര്‍ക്ഷോപ്പില്‍നിന്നാണ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ ബൈക്ക് മോഷ്ടിച്ചത്. സംഭവം നടക്കുമ്പോള്‍ പ്രവീണ്‍ സ്ഥലത്ത് ഇല്ലായിരുന്നു. കേടായ ബൈക്ക് നന്നാക്കാനെന്ന വ്യാജേനയാണ് മോഷ്ടാവ് വര്‍ക്ഷോപ്പില്‍ എത്തിയത്. പിന്നീട് വീടിനുള്ളില്‍ കടന്ന് അലമാര തുറന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യുകയായിരുന്നു.മോഷ്ടാവെന്നു കരുതുന്ന ആള്‍, വാഹനം എന്നിവ സംബന്ധിച്ച് വിവരം ലഭിക്കുന്നവര്‍ പൊലീസിനെ അറിയിക്കണം. ഫോണ്‍: ഡിവൈഎസ്പി-9497990050, എസ്എച്ച്ഒ- 9497987071, എസ്‌ഐ – 9497980326.
Post Your Comments