റിയാദ്: എയർ ഇന്ത്യയുടെ റിയാദ്-കൊച്ചി വിമാനം സർവ്വീസ് യന്ത്രത്തകരാർ മൂലം വൈകി . യന്ത്രതകരാർ മൂലം റിയാദിൽ നിന്നുള്ള എയർ ഇന്ത്യ കൊച്ചി വിമാനം മൂന്നുമണിക്കൂറാണ് വൈകിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.50ന് പുറപ്പെടേണ്ടിയിരുന്ന എ.ഐ 924 വിമാനമാണ് വൈകീട്ട് 7.30ന് പറന്നത്.
ഈ വിമാനത്തിൽ പോകാൻ ഉച്ചക്ക് മുമ്പ് തന്നെ റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽ എത്തിയ 142 യാത്രക്കാർക്കും ഉച്ചഭക്ഷണമടക്കമുള്ള എല്ലാ സൗകര്യങ്ങളും എയർ ഇന്ത്യ റിയാദ് അധികൃതർ ഒരുക്കിനൽകുകയായിരുന്നു. നേരിട്ട് കൊച്ചിയിലേക്കുള്ള വിമാനത്തിൽ പോകാനായി നിരവധി കുടുംബങ്ങളും യാത്രക്കാരുടെ കൂട്ടത്തിലെത്തിയിരുന്നു. 142 പേർക്കും ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയാണ് അധികൃതർ മാതൃകയായത്.
എയർപോർട്ടിലെത്തി ബോർഡിങ് പാസ് കിട്ടിയ ശേഷമാണ് വിമാനം വൈകുമെന്ന വിവരം യാത്രക്കാർ അറിഞ്ഞത്. യന്ത്രതകരാറാണ് വൈകാൻ കാരണമെന്ന് എയർ ഇന്ത്യ റിയാദ് എയർപോർട്ട് ഡ്യൂട്ടി മാനേജർ സിറാജുദ്ദീൻ പരപ്പനങ്ങാടിവ്യക്തമാക്കി.
Post Your Comments