തിരുവനന്തപുരം: പ്രവാസി ഇന്ത്യക്കാര്‍ക്ക് തിരിച്ചടി. ഇത്തവണയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യണമെങ്കില്‍ നാട്ടിലെത്തണം. ലോക്‌സഭ പ്രോക്‌സി വോട്ട് ബില്‍ പാസാക്കിയതിന് ശേഷമുള്ള അവസ്ഥയാണിത്. ബില്‍ രാജ്യസഭയില്‍ കൊണ്ടു വരാനോ ഓര്‍ഡിനന്‍സ് പുറത്തിറക്കാനോ കേന്ദ്രം തയാറാകാതിരുന്നതാണ് പ്രവാസികള്‍ക്ക് തിരിച്ചടിയായത്. പ്രോക്‌സി വോട്ട് അനുവദിക്കുന്ന ബില്‍ ആഗസ്ത് 9നാണ് ലോക്‌സഭ പാസാക്കിയത്.
പ്രവാസികള്‍ക്കു വോട്ടവകാശം അനുവദിച്ച് 2010ല്‍ രണ്ടാം യുപിഎ സര്‍ക്കാറാണ് ജനപ്രാതിനിധ്യനിയമ ഭേദഗതി പാസാക്കിയെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. തുടര്‍ന്നാണ് ഡോ. ശംഷീര്‍ വയലില്‍ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കുന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് വിഷയം പരിശോധിക്കാന്‍ കോടതി തെരഞ്ഞെടുപ്പു കമ്മീഷനോട് നിര്‍ദേശിച്ചതായിരുന്നു. ലാപ്‌സായ മറ്റു പല ബില്ലുകളും ഓര്‍ഡിനന്‍സ് രൂപത്തില്‍ കൊണ്ടുവന്ന കേന്ദ്രം ഇക്കാര്യത്തില്‍ പക്ഷെ, തണുത്ത നിലപാടാണ് കൈക്കൊണ്ടത്.
Post Your Comments