ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു പ്രഖ്യാപനം വൈകുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേല്‍ ആണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാന്‍ കമ്മിഷന് മോദിയുടെ ഔദ്യോഗിക പരിപാടികളെല്ലാം കഴിയാന്‍ കാത്തിരിക്കുകയാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ട്വിറ്ററിലൂടെയായിരുന്നു പട്ടേലിന്റെ പ്രതികരണം.
ടെലിവിഷനിലും അച്ചടി മാധ്യമങ്ങളിലും റേഡിയോയിലും സര്‍ക്കാര്‍ പരസ്യങ്ങളുടെ കുത്തൊഴുക്കാണ്. അവസാന നിമിഷംവരെ സര്‍ക്കാര്‍ ചിലവില്‍ പ്രചാരണം നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന് അവസരമൊക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ ചടങ്ങുകള്‍പോലും പ്രധാനമന്ത്രി രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ഉപയോഗിക്കുകയാണെന്നും അഹമ്മദ് പട്ടേല്‍ കുറ്റപ്പെടുത്തി.
Is the Election Commission waiting for the Prime Minister’s “official” travel programs to conclude before announcing dates for General Elections?
— Ahmed Patel Memorial (@ahmedpatel) March 4, 2019
അതേസമയം പൊതുതെരഞ്ഞെടുപ്പ് നടക്കേണ്ട സമയത്ത് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ വ്യക്തമാക്കിയിരുന്നു.
Post Your Comments