
വി ധിയെ തടുത്ത് നിര്‍ത്താനാവാതെ ഒരമ്മക്ക് നഷ്ടമായത് ജന്മം നല്‍കിയ ആകെയുളള രണ്ട് ആണ്‍ മക്കളെയും. ഉദയ സ്റ്റുഡിയോയോക്ക് സമീപം മച്ചിങ്കല്‍ വീട്ടില്‍ റോയ് – ജോണ്‍സി ദമ്പതികള്‍ക്കാണ് അവരുടെ പ്രതീക്ഷകളായ രണ്ട് ആണ്‍മക്കളേയും നഷ്ടമായത്. മൂത്ത മകനായ റോഷന്‍ കുവെെത്തില്‍ ഷേഫ് ജോലി ചെയ്യവേ സിമ്മിങ്ങ് പൂളില്‍ തെന്നിവീണാണ് മരിച്ചത്. അതിന്‍റെ ദുംഖം മറക്കുന്നതിന് മുന്നേ തന്നെയാണ് രണ്ടാമത്തെ മകനായ റോബിന്‍റെയും മരണം.
പാതിരപ്പളളിക്ക് സമീപം ദേശീയ പാതയിലുണ്ടായ ബെെക്ക് അപകടത്തിലാണ് റോബിന്‍ കുടുംബത്തെ പിരിഞ്ഞകന്നത്. മൂത്തമകനായ റോഷന്‍ മടങ്ങി വന്നതിന് ശേഷം കുവെെത്തിലേക്ക് അനുജനായ റോബിനൊപ്പം ഒന്നിച്ച് കുവെെത്തിലേക്ക് പോകാനിരിക്കുകയായിരുന്നു. ഉല്‍സവത്തില്‍ പങ്കെടുക്കാനായി സുഹൃത്തായ അനൂപിനൊപ്പമാണ് ബെെക്കില്‍ യാത്ര പോയിരുന്നത്. .
അപകടത്തില്‍ തല്‍ക്ഷണം തന്നെ റോബിന്‍ മരിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഒപ്പമുണ്ടായിരുന്ന അനൂപും ഇന്നലെ മരിച്ചു. മരാരിക്കുളം സര്‍വ്വോദയാപുരം വലിയവീട്ടില്‍ ജോസിയുടേയും മേഴ്സിയുടേയും മകനാണ് അനൂപ്.
Post Your Comments