KeralaLatest News

പകല്‍ സമയത്ത് ആളില്ലാത്ത വീടുകളില്‍ മോഷണം : കവര്‍ന്നത് 100 പവന്‍

തൃശൂര്‍ പകല്‍സമയത്തു ആളില്ലാത്ത വീടുകളില്‍ കയറി മോഷണം നടത്തുന്ന വിരുതനെ പൊലീസ് പിടികൂടി. 100 പവനോളം ആഭരണങ്ങള്‍ ഇയാള്‍ ഇത്തരത്തില്‍ കവര്‍ന്നിട്ടുണ്ട്. കല്‍ക്കി എന്നറിയപ്പെടുന്ന പീച്ചി പുളിക്കല്‍ സന്തോഷ് (38) ആണ് സിറ്റി ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. കഴിഞ്ഞ ജൂലൈയില്‍ തൈക്കാട്ടുശേരി വടക്കൂട്ട് പ്രശാന്തന്റെ കുടുംബം ക്ഷേത്രദര്‍ശനത്തിനു പോയ സമയത്ത് അലമാരയില്‍ നിന്ന് 50 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലാണ് സന്തോഷ് പിടിയിലായത്.ഇയാളെ റിമാന്‍ഡ് ചെയ്തു. 20 വര്‍ഷത്തിലേറെയായി ഒരേ രീതിയില്‍ മോഷണം പതിവാക്കിയ സന്തോഷിനെതിരെ തൃശൂര്‍ വെസ്റ്റ്, ഒല്ലൂര്‍, മണ്ണുത്തി, പുതുക്കാട്, പീച്ചി, കൊടകര, വരന്തരപ്പിള്ളി, വിയ്യൂര്‍ സ്റ്റേഷനുകളില്‍ കേസുകളുണ്ട്.
പകല്‍ സമയത്തു പൂട്ടിക്കിടക്കുന്ന വീടുകളില്‍ കയറി മാത്രം മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി.

മോഷ്ടിക്കാന്‍ കയറുന്ന വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പരിസരത്താകും മിക്കവരും താക്കോല്‍ സൂക്ഷിക്കുന്നത്. ഇത്തരം സ്ഥലങ്ങളെല്ലാം സന്തോഷിനു കാണാപ്പാഠമാണ്. ഇവിടങ്ങളില്‍ പരതി താക്കോല്‍ കണ്ടുപിടിച്ച് അകത്തുകയറും. നേരെ പിന്‍വാതില്‍ തുറന്നു പുറത്തിറങ്ങി മുന്‍വശത്തേക്കു നടന്നെത്തിയ ശേഷം വാതില്‍പൂട്ടി താക്കോല്‍ പഴയ സ്ഥാനത്തു തന്നെ വയ്ക്കും.തുറന്നുകിടക്കുന്ന പിന്‍വാതിലിലൂടെ അകത്തു കയറിയാണ് മോഷണം. അലമാരയുടെ താക്കോല്‍ തിരഞ്ഞുകണ്ടുപിടിച്ചു പണവും സ്വര്‍ണവും കൈക്കലാക്കി അടുക്കളവാതിലിലൂടെ പുറത്തിറങ്ങി ബൈക്കില്‍ മടങ്ങും. 10 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെയേ ഒരു വീട്ടില്‍ ചെലവഴിക്കൂ.

ഇതിനിടെ വീട്ടുകാര്‍ മടങ്ങിയെത്തിയാല്‍ ഓടിരക്ഷപ്പെടാനുള്ള മുന്‍കരുതലാണ് പിന്‍വാതില്‍ തുറന്നിടല്‍. ഗേറ്റ് തുറക്കുന്ന ശബ്ദമോ വാഹനം നിര്‍ത്തുന്ന ശബ്ദമോ കേട്ടാല്‍ സന്തോഷ് രക്ഷപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button