ന്യൂ ഡൽഹി : യാത്രക്കാർക്കുള്ള ഭക്ഷണം മോഷ്ടിച്ച ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച് എയർ ഇന്ത്യ. യാത്രക്കാര്‍ക്ക് വിളമ്പാത്ത ഭക്ഷണങ്ങളും, സാധനങ്ങളും മോഷ്ടിച്ചു എന്ന കുറ്റത്തിനു കാറ്ററിംഗ് വിഭാഗത്തിലെ രണ്ടു പേർക്കെതിരെയും ക്യാബിൻ ക്രൂ വിഭാഗത്തിലെ രണ്ടു പേർക്കെതിരെയുമാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.
2017 ആഗസ്റ്റില്‍ എയര്‍ ഇന്ത്യ ചെയര്‍മാനും എംഡിയുമായ അശ്വനി ലോഹാനി വിമാന സർവ്വീസ് കഴിഞ്ഞ ശേഷം വിതരണം ചെയ്യാതെ സൂക്ഷിച്ച ഭക്ഷണങ്ങളും, സാധനങ്ങളും സ്വന്തം ആവശ്യത്തിനായി എടുത്തുകൊണ്ടുപോകുന്ന ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ നാല് ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിയെടുത്തത്.
നേരത്തെ കാറ്ററിംഗ് വിഭാഗത്തിലെ ഒരു അസിസ്റ്റന്റ് മാനേജരെയും സീനിയര്‍ അസിസ്റ്റന്റിനെയും ഇതേ കാരണത്താൽ 63 ദിവസത്തേക്കും മൂന്നുദിവസത്തേക്കുമായി സസ്‌പെന്‍ഡ് ചെയ്തിരുന്നുവെന്നും കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ഡൽഹി- സിഡ്‌നി വിമാനത്തിലെ രണ്ട് ക്യാബിന്‍ ക്രൂ അംഗങ്ങളെ ഭക്ഷണമോഷണത്തിനു പിടികൂടിയിരുന്നതായും അധികൃതര്‍ അറിയിച്ചു.
Post Your Comments