പ്രയാഗ്രാജിലെ അര്‍ദ്ധകുംഭമേളയക്ക് ഇന്ന് സമാപനം. ജനുവരി പതിനഞ്ചിന് ആരംഭിച്ച മേളയില്‍ പങ്കെടുക്കാന്‍ കോടിക്കണക്കിനാളുകളാണ് എത്തിയത്.
മഹാശിവരാത്രി ദിവസമായ തിങ്കളാഴ്ച്ച ആറാമത്തെ പുണ്യസ്നാനമാണ് നടക്കുന്നത്. അര്‍ദ്ധമേളയിലെ അവസാന സ്നാനം കൂടിയാണിത്. 22 കോടി തീര്‍ത്ഥാടകര്‍ കുംഭമേളയ്ക്കെത്തിയെന്ന് സര്‍ക്കാര്‍ പറഞ്ഞു. മഹാശിവരാത്രി ദിവസം മാത്രം ഒരുകോടി ആളുകള്‍ ഇവിടെയെത്തുമെന്നാണ് കണക്കുകൂട്ടല്‍. 3200 ഹെക്ടര്‍ സ്ഥലത്താണ് മേളനഗരി ഒരുക്കിയിരിക്കുന്നത്.
ഇക്കൊല്ലത്തെ കുംഭമേള ഗിന്നസ് ബുക്കില്‍ ഇടം പിടിക്കാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഗതാഗതസംവിധാനം, തിരക്ക് നിയന്ത്രണം, ശുചീകരണം തുടങ്ങിയ മേഖലകളിലെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്കാകുംു ഗിന്നസ് റെക്കോഡിന് മേള പരിഗണിക്കപ്പെടുന്നത്. ഗിന്നസ് വേള്‍ഡ് െേറക്കാഡ്സിന്റെ മൂന്നംഗസംഘം പ്രയാഗ്രാജില്‍ എത്തിയിരുന്നു.
20,000 പോലീസ് ഉദ്യോഗസ്ഥര്‍, 6,000 ഹോംഗാര്‍ഡുകള്‍, 40 പോലീസ് സ്റ്റേഷനുകള്‍, 58 ഔട്ട്പോസ്റ്റുകള്‍, 40 ഫയര്‍ സ്റ്റേഷനുകള്‍, 80 കമ്പനികളുടെ സെന്‍ട്രല്‍ ഫോഴ്സ്, 20 കമ്പനികളുടെ പി.എ.സി, 20 കമ്പനികള്‍ എന്നിവ ഉള്‍പ്പെടുന്ന ഒന്‍പത് സോണുകളും 20 സെക്ടറുകളുമാണ് കുംഭ മേളനഗരിയില്‍ ഉണ്ടായിരുന്നത്. . ഭീകരപ്രവര്‍ത്തനങ്ങളെ നേരിടാന്‍, എ.ടി.എസ് കമാന്‍ഡോകള്‍, സ്നിപറുകള്‍, ബോംബ് ഡിസ്പോസല്‍ യൂണിറ്റുകള്‍, സ്മിഫര്‍ ഡോഗ് സ്‌ക്വാഡുകള്‍, ഇന്റലിജന്‍സ് യൂണിറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ളവയുടെ സേവനവും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്.
Post Your Comments