ഹരിദ്വാർ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ രണ്ട് സന്യാസി സമൂഹങ്ങള്‍ ഹരിദ്വാര്‍ കുംഭമേളയില്‍ നിന്ന് പിന്മാറി .നിരഞ്ജിനി അഖാഡയും തപോ നിധി ശ്രീ ആനന്ദ് അഖാഡയുമാണ് കുംഭമേളയില്‍ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചത്.ഇരു സന്യാസി സമൂഹവും ഏപ്രില്‍ 17ന് ശേഷം കുംഭമേളയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.13 സന്യാസി സമൂഹങ്ങളാണ് മേളയില്‍ പങ്കെടുക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മതപരമായ ഒത്തുകൂടലായ ഹരിദ്വാര്‍ കുംഭമേളയില്‍ അഞ്ചുദിവസത്തിനിടെ കോവിഡ് പോസിറ്റീവായത് 1701 പേര്‍ക്കാണ്.
ഭക്‌തര്‍ക്കും വിവിധ സന്യാസസംഘങ്ങളിലെ യോഗികള്‍ക്കുമിടയില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍, റാപ്പിഡ് ആന്റിജന്‍ പരിശോധനയിലാണ് ഇത്രയും പേര്‍ രോഗബാധിതരാണെന്നു കണ്ടെത്തിയത്. ടെസ്റ്റ് നടത്തിയ ശേഷം മാത്രമാണ് കുംഭമേളയ്ക്ക് അനുവദിക്കുന്നത്. ഇത്തരത്തിൽ നടത്തിയ ടെസ്റ്റിലാണ് ഇത്രയും പേര് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.
ഋഷികേശ് ഉള്‍പ്പെടുന്ന ഹരിദ്വാര്‍, തെഹ്‌രി, ഡെറാഡൂണ്‍ ജില്ലകളിലായി 670 ഹെക്‌ടര്‍ പ്രദേശത്താണു കുംഭമേള നടക്കുന്നത്. ഏപ്രില്‍ 12നു തിങ്കള്‍ അമാവാസിയിലും ഏപ്രില്‍ പതിനാലിന് മകര സംക്രാന്തിയിലും രാജകീയ സ്‌നാനത്തില്‍ പങ്കെടുത്തത് 48.51 ലക്ഷം പേരാണ്.
Post Your Comments