ന്യൂഡല്‍ഹി: അമേഠിയില്‍ ആയുധ ഫാക്ടറി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി. 2010ല്‍ താന്‍ തറക്കല്ലിട്ട സ്ഥാപനത്തില്‍ തോക്കു നിര്‍മാണം വര്‍ഷങ്ങളായി നടക്കുന്നു. അത് മറച്ചുവെച്ചുകൊണ്ട് നുണപറയാൻ നാണമില്ലേയെന്ന് രാഹുൽ ചോദിച്ചു.
ട്വീറ്ററിലൂടെയാണ് രാഹുൽ മോദിയെ പരിഹസിച്ചത്. രാഹുല്‍ഗാന്ധിയുടെ ലോക്സഭാമണ്ഡലത്തില്‍ റഷ്യ- ഇന്ത്യ സംയുക്ത സംരംഭമായി എകെ -203 റൈഫിളുകളുടെ നിര്‍മാണ യൂണിറ്റിനാണ് മോദി കല്ലിട്ടത്. ഈ ഫാക്ടറിയില്‍ നിന്നുള്ള തോക്കുകള്‍ ‘മെയ്ഡ് ഇന്‍ അമേത്തി’ എന്നറിയപ്പെടുമെന്നു മോദി പറഞ്ഞിരുന്നു. ഒപ്പം രാഹുലിനെ കളിയാക്കുകയും ചെയ്തു.
2007ല്‍ രാഹുല്‍ ഗാന്ധി ഈ സംരംഭത്തിന് തറക്കല്ലിട്ടു. 2010 ല്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം തുടങ്ങുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ കോൺഗ്രസ് സർക്കാരിന് അതിന് സാധിച്ചില്ലെന്ന്ക് മോദി പറഞ്ഞു.
प्रधानमंत्री जी,
अमेठी की ऑर्डिनेंस फैक्ट्री का शिलान्यास 2010 में मैंने खुद किया था।
पिछले कई सालों से वहां छोटे हथियारों का उत्पादन चल रहा है।
कल आप अमेठी गए और अपनी आदत से मजबूर होकर आपने फिर झूठ बोला।
क्या आपको बिल्कुल भी शर्म नहीं आती?
— Rahul Gandhi (@RahulGandhi) March 4, 2019
Post Your Comments