ജാംനഗര്‍ : റഫാല്‍ വിമാനത്തിന്‍റെ അഭാവത്തെക്കുറിച്ച് പ്രധാനമന്ത്രി ദിവസങ്ങള്‍ക്ക് മുന്നേ ഇറക്കിയ പ്രസ്താവനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി കോണ്‍ഗ്രസിനും അധ്യക്ഷനായ രാഹുലിനും വീണ്ടും ഇതേ വിഷയത്തില്‍ മറുപടി നല്‍കിയത്.
ഗുജറാത്തിലെ ജംനഗറില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കാവെയാണ് അദ്ദേഹം ഇപ്രകാരം പ്രതികരിച്ചത്. പറയുന്നത് എന്താണെന്ന് മ നസിലാക്കാനുളള സാമാന്യ ബുദ്ധിയെങ്കിലും കാണിക്കൂ എന്ന് പ്രധാനമന്ത്രി പറയുകയുണ്ടായി. റഫാലുണ്ടായിരുന്നെങ്കില്‍ അവസ്ഥ മെച്ചപ്പെട്ടേനെ എന്ന് ഞാന്‍ പറഞ്ഞത് ആര്‍മിയെ താത്തിക്കെട്ടി എന്ന നിലക്കാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മനസിലാക്കിയത്. എന്നാല്‍ റഫാലുണ്ടായിരുന്നെങ്കില്‍ രാജ്യത്തിന്‍റെ ഒരു യുദ്ധവിമാനം പോലും നമുക്ക് നഷ്ടമാകില്ലായിരുന്നുവെന്നും അവര്‍ ആരും രക്ഷപ്പെടില്ലായിരുന്നു എന്നുമാണ് താന്‍ പറഞ്ഞതെന്നും മോദി വിശദീകരിച്ചു.
റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ സംഭവിച്ചതിന്റെയൊക്കെ ഫലം മറ്റൊന്നാകുമായിരുന്നുവെന്നാണ് മോദി നേരത്തെ പറഞ്ഞത്. റഫാല്‍ വിമാനങ്ങളുടെ അഭാവം രാജ്യം ഇപ്പോള്‍ മനസിലാക്കുന്നതായും മുന്‍ സര്‍ക്കാര്‍ റഫാല്‍ വിമാനങ്ങള്‍ വാങ്ങിക്കാതിരുന്നതിന്റെ പ്രത്യാഘാതമാണ് ഇതെല്ലാമെന്നുമാണ് പ്രധാനമന്ത്രി ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ പങ്കെടുത്തപ്പോള്‍ പ്രസ്താവന ഇറക്കിയത്.
റഫാല്‍ വെെകിപ്പിച്ചതിന് കാരണമായത് പ്രധാനമന്ത്രിയാണെന്നും 3000 കേടി രൂപ മോഷ്ടിച്ച് സുഹ്യത്തായ അനിലിന് നല്‍കിയെന്നും.ധീരനായ വിങ് കമാന്‍ഡര്‍ അഭിനന്ദിനെ പോലെയുളളവരുടെ ജീവന്‍ അപകടത്തിലാക്കിയത് കാലഹരണപ്പെട്ട യുദ്ധവിമാനങ്ങള്‍ പറപ്പിച്ചത് മൂലമാണെന്നുമാണ് രാഹുല്‍ ആരോപിച്ചിരുന്നത്.
Post Your Comments