Latest NewsIndia

സ്മൃതിയെ പുകഴ്ത്തി മോദി, 2019 ലെ തെരഞ്ഞെടുപ്പ് ചരിത്രമാകും

സ്മൃതി ഇറാനിയുടെ സംഭാവനകളെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടായിരത്തി പത്തൊമ്പതിലെ തെരെഞ്ഞെടുപ്പ് ചരിത്രം സൃഷ്ടിക്കുമെന്നും മോദി അമേത്തിയില്‍ പറഞ്ഞു. രണ്ടായിരത്തി പതിനാലില്‍ അധികാരമേറ്റതിന് ശേഷം ആദ്യമായായിരുന്നു മോദി അമേത്തിയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യുന്നത്. ഇയുടെ സഹായത്തോടെ ്അമേത്തിയില്‍ ആരംഭിച്ച എകെ -െ47 തോക്ക് നിര്‍മാണഫാക്ടറിയുടെ ഉദ്ഘാടനം നിര്‍വഹിക്കാനായിരുന്നു മോദി ഇവിടെയെത്തിയത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തി പരമ്പരാഗതമായി കോണ്‍ഗ്രസിനൊപ്പമാണ്. എന്നാല്‍ സബ് കാ സാഥ് സബ് കാ വികാസ് എന്ന ബിജെപി സര്‍ക്കാരിന്റെ പ്രമാണവാക്യത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് അമേത്തിയെന്നും മോദി ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഹൃദയം കൊണ്ട് ജയിച്ചെന്നും മോദി അമേത്തിയിലെ ജനങ്ങളെ ഓര്‍മ്മിപ്പിച്ചു. വികസനകാര്യത്തില്‍ സര്‍ക്കാരിന് അമേത്തിയോട് പൂര്‍ണമായും നീതി പുലര്‍ത്താന്‍ കഴിഞ്ഞതായും മോദി അവകാശപ്പെട്ടു.

തെരഞ്ഞെടുപ്പില്‍ രാഹുലിനെതിരെ ശ്രദ്ധേയമായ മത്സരം കാഴ്ച്ചവച്ച് പരാജയപ്പട്ടെങ്കിലും സ്മൃതി ഇറാനി അമേത്തിക്ക് വേണ്ടി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. തദ്ദേശീയരായ യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കിക്കൊണ്ട് അമേത്തിയില്‍ നിര്‍മ്മിക്കുന്ന റൈഫിളുകള്‍ വലിയ തോതില്‍ കയറ്റുമതി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button