ന്യൂഡല്‍ഹി ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ പുതിയ തന്ത്രങ്ങള്‍ മെനയുന്നു. മസൂദ് മരിച്ചുവെന്ന വാര്‍ത്ത പ്രചരിച്ചതാണ് സംശയത്തിന് ഇടയാക്കുന്നത്. മസൂദ് അസ്ഹറിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള പ്രമേയം ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതി ഈയാഴ്ച പരിഗണിക്കാനിരിക്കെയാണ് പാകിസ്ഥാന്റെ ഈ നീക്കം എന്നത് ശ്രദ്ധേയമാണ്. പാക്കിസ്ഥാനെതിരെ ഇന്ത്യ നിലപാടു കടുപ്പിക്കുകയും രാജ്യാന്തര സമ്മര്‍ദം ശക്തമാകുകയും ചെയ്തതിനു പിന്നാലെയാണ് ഇന്ത്യ തിരയുന്ന കൊടുംഭീകരന്‍ മരിച്ചതായി അഭ്യൂഹം പ്രചരിച്ചത്.
മസൂദിനെ യുഎന്‍ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ നിരന്തര ആവശ്യത്തിനു പിന്തുണയേകി യുഎസ്, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സംയുക്ത പ്രമേയം കഴിഞ്ഞ 27ന് യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ചിരുന്നു. രക്ഷാസമിതിയുടെ ഉപരോധസമിതി ഈയാഴ്ച പ്രമേയം പരിഗണിക്കാനിരിക്കുകയാണ്
10 വര്‍ഷത്തിനിടെ നാലാം തവണയാണു യുഎന്നില്‍ അസ്ഹറിനെതിരെയുള്ള ഉപരോധ നീക്കം. ഈ വിഷയത്തിലുള്ള രാജ്യാന്തര സമ്മര്‍ദത്തില്‍നിന്ന് രക്ഷ തേടിയുള്ള പാക്ക് തന്ത്രമാകാം മരണവാര്‍ത്തയ്ക്കു പിന്നിലെന്നും വിലയിരുത്തലുണ്ട്.
Post Your Comments