ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിയ്ക്കുന്നതിന് തൊട്ടുമുമ്പ് ബാലാകോട്ടിലെ അക്രമണത്തിന്റെ തെളിവുകള്‍ പ്രധാനമന്ത്രി മോദി പുറത്തുവിടുമെന്ന് റിപ്പോര്‍ട്ട്. ബാലാകോട്ടിലെ ആക്രമണത്തിന് തെളിവായി ഇന്ത്യയുടെ കയ്യിലുള്ള റഡാര്‍ ദൃശ്യങ്ങള്‍ പുറത്തുവിടും. ഇതിനു പുറമെ മിറാഷ് വിമാനങ്ങള്‍ക്കു സുരക്ഷയൊരുക്കിയ സുഖോയ് 30- എം.കെ.ഐ. വിമാനങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങളും പുറത്തുവിട്ടേക്കും.
ലക്ഷ്യം തെറ്റാതെയാണ് ഇന്ത്യ തീവ്രവാദ ക്യാമ്പില്‍ ബോംബിട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. . മദ്രസ തലീം ഉല്‍-ഖുറാന്‍ ക്യാമ്പസിലെ നാലു കെട്ടിടങ്ങള്‍ ബോംബാക്രമണത്തില്‍ നിലംപരിശായി. സാധാരണക്കാരുടെ ജീവഹാനി ഒഴിവാക്കാനാണ് ഒറ്റപ്പെട്ട സ്ഥലത്തു സ്ഥിതിചെയ്യുന്ന ബാലാകോട്ടിലെ ഭീകരപരിശീലനകേന്ദ്രം ലക്ഷ്യമിട്ടത്. ഇതിനൊപ്പമാണ് ഇന്ത്യയുടെ സൈനിക നടപടി വന്‍ വിജയമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ റഡാര്‍ ദൃശ്യങ്ങള്‍ ഏത് സമയം വേണമെങ്കിലും പുറത്തു വന്നേക്കാം. എന്നാല്‍ തീരുമാനം എടുക്കുക പ്രധാനമന്ത്രിയാകും. കൃത്യമായ സമയത്ത് പ്രതിപക്ഷത്തിന്റെ നാവടക്കാന്‍ തെളിവുകള്‍ പുറത്തു വിടാനാണ് നീക്കം.
Post Your Comments