ന്യൂഡല്‍ഹി: മസൂദ് അസര്‍ മരിച്ചിട്ടില്ലെന്ന വാദവുമായി പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ വിവര സാംസ്കാരിക വകുപ്പ് മന്ത്രി മന്ത്രി ഫയാസ് ഉള് ഹസന് ചൗഹാന്. ജയ്ഷെ മുഹമ്മദ് ഭീകരന് മസൂദ് മരിച്ചതായുള്ള വിവരം ലഭിച്ചിട്ടില്ലെന്നും ജീവനോടെയുണ്ടെന്നാണ് വിവരമെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.
പാക് മാധ്യമങ്ങളും മസൂദ് മരിച്ചതായുളള വാര്‍ത്തകള്‍ തളളിയിരുന്നു. വാര്‍ത്തകള്‍ തെറ്റാണെന്നും പ്രസ്താവനയില്‍ പാക് വെളിപ്പെടുത്തി.
ഇന്ത്യ ഭീകര ക്യാമ്പുകള്‍ അക്രമിച്ചതിന് പിന്നാലെ രാജ്യാന്തര തലത്തില്‍ ഭീകരവാദത്തിനെതിരായ പ്രതിഷേധം ഉയരുകയും ലോകരാജ്യങ്ങള്‍ ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ നടപടി സ്വാഗതാര്‍ഹമെന്നും അറിയിച്ചിരുന്നു.
Post Your Comments