
കാഞ്ഞിരമറ്റം: മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിയ രണ്ടര വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു. മാമ്പുഴയിലാണ് സംഭവം. കുലയറ്റിക്കര മാമ്പുഴയില്‍ തെക്കേത്തറയില്‍ വീട്ടില്‍ ജിതിന്‍ രാജിന്റേയും റെബീനയുടേയും മകന്‍ റിഗ്വിത്താണ് മരിച്ചത്.
ശനിയാഴ്ച രാത്രി മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന റിഗ്വിത്ത് വെളുപ്പിന് ഒന്നരയോടെ കരയാന്‍ തുടങ്ങി. കാരണമെന്താണെന്ന് മനസിലാകാതിരുന്ന മാതാപിതാക്കള്‍ നാലരയോടെ കുട്ടിയെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ മരണം സംഭവിക്കുകയായിരുന്നു. പുതുതായി പണിത വീട്ടില്‍ ഏതാനും മാസം മുന്‍പാണ് ഇവര്‍ താമസം തുടങ്ങിയത്.
മൂന്ന് ദിവസം മുന്‍പ് ബന്ധുക്കളുടെ വീട്ടില്‍ പോയിരുന്ന കുടുംബം ശനിയാഴ്ചയാണ് തിരിച്ചെത്തിയത്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ വീട്ടില്‍ പരിശോധന നടത്താന്‍ നിര്‍ദേശിച്ചിരുന്നു. നാട്ടുകാര്‍ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ മുറിയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തുകയായിരുന്നു.
Post Your Comments