കൊല്ലം : റയിൽവേ ഗേറ്റ് അടച്ചില്ല. ലോക്കോ പൈലറ്റിന്റെ അവസരോചിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം. ഇന്ന് വൈകിട്ട് 5.15 ന് കൊല്ലം കൂട്ടിക്കട റയിൽവേ ഗേറ്റിനു സമീപമാണ് സംഭവമുണ്ടായത്. കൊല്ലത്തേക്കു പോയ പാസഞ്ചർ ട്രെയിനിലെ ലോക്കോ പൈലറ്റ് റയിൽവേ ഗേറ്റ് തുറന്നുകിടക്കുന്നതും വാഹനങ്ങൾ ട്രാക്ക് മറികടന്നുപോകുന്നതും കണ്ടതോടെ അടിയന്തരമായി ട്രെയിൻ നിർത്തുകയായിരുന്നു.
റയിൽവേ ഗേറ്റിന് 100 മീറ്റർ അകലെയാണ് നിർത്തിയത്. ലോക്കോ പൈലറ്റ് ഗേറ്റ് കീപ്പറോടു വിശദീകരണം ചോദിച്ചെങ്കിലും ട്രെയിൻ വരുന്നുണ്ടെന്ന വിവരം തനിക്കു ലഭിച്ചില്ലെന്നായിരുന്നു മറുപടി. തുടർന്ന് ഗേറ്റ് അടച്ച ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്.
ട്രെയിൻ നിർത്തിയിട്ടിരിക്കുന്നതു കണ്ട് നിരവധി നാട്ടുകാരും പ്രദേശത്തു തടിച്ചു കൂടി. മയ്യനാട് സ്റ്റേഷനിൽനിന്നു പുറപ്പെട്ട് അടുത്ത സ്റ്റേഷനായ ഇരവിപുരത്ത് പാസഞ്ചർ ട്രെയിൻ എത്തുന്നതിനു മുൻപുള്ള ആദ്യത്തെ റെയിൽവേ ഗേറ്റാണ് കൂട്ടിക്കട.
Post Your Comments