ദുബായ്•അതിര്‍ത്തിയില്‍ സംഘര്‍ഷം അയവില്ലാതെ തുടരവേ അതിര് കടന്നൊരു വിവാഹം. ഇന്ത്യന്‍ യുവാവും പാകിസ്ഥാനി യുവതിയും ആറുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ദുബായില്‍ വച്ച് ഒന്നായത്.
മുംബൈയില്‍ നിന്നുള്ള ഗുജറാത്തി യുവാവ് റയാനും, കറാച്ചിയില്‍ നിന്നുള്ള ഹബിബയും ഫെബ്രുവരി 23 നാണ് വിവാഹിതരായത്.
തുടക്കത്തിലെ എതിര്‍പ്പിന് ശേഷം, ഇരു കുടുംബങ്ങളും വിവാഹത്തിനായി ദുബായില്‍ ഒത്തുചേരുമ്പോള്‍ ഇരു അയല്‍ രാജ്യങ്ങളും സംഘര്‍ഷം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തി നില്‍ക്കുകയായിരുന്നു.
ഒരുപാട് കഷ്ടതകളും പ്രയാസങ്ങളും കടന്നാണ് ഈ മനോഹര നിമിഷത്തിലേക്ക് എത്തിയതെന്ന് റയാന്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ഇരുരാജ്യങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്ന ശത്രുത ഇവരുടെ ബന്ധത്തെ ലവലേശം പോലും ബാധിച്ചില്ലെന്നും റയാന്‍ പറഞ്ഞു.
‘അതിർത്തിയിൽ ഇന്ത്യയും പാക്കിസ്ഥാനും യുദ്ധം ചെയ്യുന്നുണ്ട്, പക്ഷേ ഇവിടെ യു.എ.ഇ.യിൽ, സ്നേഹത്തിന് നമ്മെ യഥാർത്ഥത്തിൽ ഒരുമിപ്പിക്കാനും ഒന്നാക്കാനും കഴിയുമെന്ന് ഞങ്ങൾ തെളിയിച്ചു’- റയാന്‍ പറഞ്ഞു.
റയാന്‍ ഷാര്‍ജയിലാണ് വളര്‍ന്നത്. ഉപരിപഠനത്തിനായി മുംബൈയിലേക്ക് പോയ റയാന്‍, അഭിനയ മോഹം മൂലം സിനിമകളിലും മറ്റും അവസരം തേടി നിരവധി അലഞ്ഞിട്ടുണ്ട്. ഒടുവില്‍ മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഷാര്‍ജയില്‍ തിരിച്ചെത്തി സെറ്റില്‍ഡ് ആവുകയായിരുന്നു.
Post Your Comments