Latest NewsIndia

വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിനിടയില്‍ മോദിയുടെ ചോദ്യത്തിന് കൂട്ടച്ചിരി: സോണിയയേയും രാഹുലിനേയും ഉന്നംവച്ചാണെന്ന് സംസാരം

ഖരഗ്പൂര്‍: ഐഐടി ഖരഗ്പൂരിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്മാര്‍ട് ഇന്ത്യ ഹാക്കത്തോണ്‍ സംവാദത്തിനിടെയാണ് മോദി കുട്ടികളോട് ഒരു ചോദ്യം ചോദിക്കുകയും അത് സദസ്സില്‍ കൂട്ടചിരി ഉയര്‍ത്തുകയും ചെയ്തത്. എന്നാല്‍ മോദിയുടെ ചോദ്യം രാഹുലിനെ ഉദ്ദേശിച്ചാണെന്ന് പറഞ്ഞ് ചിലര്‍ രംഗത്തെത്തിയതോടെ സംഗതി വിവാദമായി.

പഠന വൈകല്യമുള്ള കുട്ടികള്‍ക്കായി തയ്യാറാക്കിയ പ്രോജക്ടിനെക്കുറിച്ച് ഐഎടി വിദ്യാര്‍ഥി സംസാരിക്കവേയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. പ്രോജക്ട് അവതരിപ്പിച്ച വിദ്യാര്‍ത്ഥിയോട് പ്രോജക്ട് നാല്‍പത് വയസിനും അമ്ബത് വയസിനും ഇടയിലുള്ള കുട്ടികള്‍ക്കും പ്രയോജനപ്പെടുമോ എന്ന് മോദി ചോദിച്ചു. ഇതോടെ സദസില്‍ കൂട്ട ചിരി ഉയര്‍ന്നു. പിന്നാലെ പ്രയോജനപ്പെടുമെന്ന് വിദ്യാര്‍ത്ഥി മോദിക്ക് മറുപടി നല്‍കി. എന്നാല്‍ അത്തരം കുട്ടികളുടെ അമ്മമാര്‍ക്ക് സന്തോഷമാകുമെന്ന് മോദിയുടെ മറുപടി കൂടിയായതോടെ പ്രസ്താവന വിവാദമവുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button