Latest NewsKerala

സൂര്യാഘാതം : ജനങ്ങള്‍ക്ക് മുന്നറിയിപ്പും നിര്‍ദേശങ്ങളും നല്‍കി ആരോഗ്യവിദഗ്ദ്ധര്‍

പാലക്കാട്: സംസ്ഥാനത്ത് ക്രമാതീതമായി ചൂട് ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പും കരുതല്‍ നിര്‍ദേശങ്ങളുമായി ആരോഗ്യ വിദഗ്ദ്ധര്‍ . ചൂട് ഉയരുന്ന സാഹചര്യത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത കരുതിയിരിക്കണം. കുട്ടികളും പ്രായമായവരും രോഗികളും പ്രത്യേകം ശ്രദ്ധിക്കണം. 104 ഫാരന്‍ഹീറ്റില്‍ കൂടുതല്‍ ശരീരോഷ്മാവ് ഉയരുക, ചര്‍മ്മം വരണ്ടു പോവുക, ശ്വസനപ്രക്രിയ സാവധാനം ആകുക, മാനസിക പിരിമുറുക്കം, തലവേദന, മസില്‍പിടുത്തം, കൃഷ്ണമണി വികാസം, ക്ഷീണം, ചുഴലി രോഗലക്ഷണങ്ങള്‍, ബോധക്ഷയം എന്നിവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍.

സൂര്യാഘാതമേറ്റാല്‍ ഉടനടി ചെയ്യേണ്ടത്: രോഗിയെ തറയിലോ കട്ടിലിലോ കിടത്തുക, ചൂട് കുറയ്ക്കാന്‍ ഫാന്‍ ഉപയോഗിക്കുക, കാലുകള്‍ ഉയര്‍ത്തി വയ്ക്കുക, വെള്ളത്തില്‍ നനച്ച തുണി ദേഹത്തിടുക, വെള്ളം/ദ്രവരൂപത്തിലുള്ള ആഹാരം നല്‍കുക. കടുത്ത ചൂടുമായി നേരിട്ട് ശാരീരിക സമ്പര്‍ക്കം പുലര്‍ത്തുന്ന വ്യക്തികള്‍, കുട്ടികള്‍, പ്രായമായവര്‍ രക്തക്കുഴല്‍ ചുരുങ്ങല്‍, ഹൃദയത്തിന് പ്രവര്‍ത്തന ശേഷി കുറവ്, പ്രമേഹം ജന്മനാ സ്വേദഗ്രന്ഥികളുടെ അഭാവം ഉള്ളവര്‍, കര്‍ഷകതൊഴിലാളികള്‍, കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ മറ്റു പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, അത്ലറ്റിക്സ്, ക്രിക്കറ്റ്, സൈക്കിളിങ് കായിക പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ പ്രത്യേകം ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button