ഖത്തര്‍: ഖത്തറിലെ സ്വകാര്യ സ്‌കൂളുകളിലെ ഫീസ് വര്‍ധന കര്‍ശനമാക്കി വിദ്യാഭ്യാസ മന്ത്രാലയം. സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡികള്‍ കൂടാതെ ക്യാമ്ബസുകളുടെ നിലവാരം മെച്ചപ്പെടുത്താന്‍ സ്വകാര്യ സ്‌കൂളുകള്‍ സ്വന്തം നിലക്ക് മുന്‍കൈയ്യെടുക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ സ്വകാര്യ സ്‌കൂള്‍ ലൈസന്‍സിങ് വിഭാഗം തലവന്‍ ഹമദ് അല്‍ ഗാലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മന്ത്രാലയം മുന്നോട്ടുവെക്കുന്ന കര്‍ശന വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമെ ഇനി മുതല്‍ ഫീസ് വര്‍ധിപ്പിക്കാന്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് അനുമതി നല്‍കുകയുള്ളൂ. ക്യാമ്ബസുകളിലെ അടിസ്ഥാന സൗകര്യങ്ങളും പഠനാന്തരീക്ഷവും കാര്യക്ഷമമാണെന്ന് സ്‌കൂള്‍ മാനേജ്മെന്റുകള്‍ ഉറപ്പുവരുത്തണം.
വെള്ളം, വൈദ്യുതി തുടങ്ങിയവക്ക് സര്‍ക്കാര്‍ നല്‍കി വരുന്ന സബ്സിഡികള്‍ക്ക് പുറമെ ക്യാമ്ബസുകളില്‍ സൗകര്യം വര്‍ധിപ്പിക്കാന്‍ സ്‌കൂള്‍ മാനേജ്മെന്റുകള്‍ സ്വന്തം നിലക്ക് ശ്രമിക്കണം. മന്ത്രാലയം നടപ്പാക്കുന്ന നിയമങ്ങള്‍ സ്വകാര്യ സ്‌കൂളുകള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേകം പരിശോധനകള്‍ നടത്തും.
Post Your Comments