Latest NewsKeralaIndia

കര്‍ഷക ആത്മഹത്യയ്ക്കുള്ള സാഹചര്യം കേരളത്തിലില്ല: മന്ത്രി ഇ.പി ജയരാജന്

പ്രളയശേഷം സംസ്ഥാനത്ത് ആകെ പതിനൊന്ന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായാണ് കര്‍ഷക സംഘടനകളുടെ കണക്കുകള്‍ പറയുന്നത്.

തിരുവനന്തപുരം : സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യയ്ക്കുള്ള സാഹചര്യം കേരളത്തിലില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ സാമ്പത്തിക ബാധ്യത മൂലം ഇടുക്കിയില്‍ മാത്രം ഏഴു കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ഇതോടൊപ്പം പ്രളയശേഷം സംസ്ഥാനത്ത് ആകെ പതിനൊന്ന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായാണ് കര്‍ഷക സംഘടനകളുടെ കണക്കുകള്‍ പറയുന്നത്.

പ്രളയത്തില്‍ ജീവിതമാര്‍ഗവും കിടപ്പാടവും നഷ്ടപ്പെട്ട കര്‍ഷകര്‍ ബാങ്കുകളുടെ സമ്മര്‍ദ്ദം താങ്ങാനാകാതെയാണ് ജീവനൊടുക്കുന്നതെന്ന് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു. പ്രളയത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ വായ്പ തിരിച്ചടയ്ക്കാൻ സാധിക്കാനാകാതെയാണ് ആത്മഹത്യ ചെയ്യേണ്ടി വന്നത്.

സംസ്ഥാനത്ത് കടക്കെണിയെത്തുടര്‍ന്ന് കര്‍ഷക ആത്മഹത്യകള്‍ തുടര്‍ക്കഥയായിരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന.ദുരിത ബാധിത മേഖലയില്‍ ബാങ്ക് വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മോറട്ടോറിയം പ്രഖ്യാപിച്ചിുന്നെങ്കിലും പല ബാങ്കുകളും ജപ്തി നടപടികളുമായി മുന്നോട്ട് പോകുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button