കൊച്ചി: സ്ത്രീത്വത്തെ അപമാനിക്കരുതെന്ന് എം എല്‍ എ, വി ടി ബല്‍റാമിന് താക്കീത് നല്‍കി കൊണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. ബല്‍റാം സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണം എന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു . എംഎല്‍എ മുന്‍പ് എഴുത്തുകാരി കെ ആര്‍ മീരയ്ക്കെതിരെ ഫെയ്സ്ബുക്കില്‍ ആക്ഷേപമുയര്‍ത്തിയിരുന്നു. അതിന് എതിരെയാണ് മുല്ലപ്പള്ളി ഇപ്പോള്‍ പ്രതികരണം നടത്തിയിരിക്കുന്നത്.
ബല്‍റാം ആരാധകവൃന്ദത്തെ ഉണ്ടാക്കുന്നതില്‍ യാതൊരു എതിര്‍പ്പുമില്ല. എന്നാല്‍ സഭ്യേതരമായ പ്രയോഗങ്ങള്‍ പാടുള്ളതല്ല. സ്ത്രീത്വത്തെ അപമാനിക്കരുത്. കൂടാതെ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണം എന്നും അച്ചടക്കം പാലിച്ചേ മതിയാകൂ എന്നും മുല്ലപ്പള്ളി പറഞ്ഞു. അയഞ്ഞ പ്രസ്ഥാനമായി കോണ്‍ഗ്രസ്സിന് മുന്നോട്ടുപോകാനാകില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
കെ ര്‍ മീരയെ കൂടാതെ എകെജിയെ ആക്ഷേപിച്ചുള്ള പഴയ പോസ്റ്റിനെയും മുല്ലപ്പള്ളി കുറ്റപ്പെടുത്തിയിരുന്നു. എകെജി എന്ന സ്വാതന്ത്രസമര സേനാനി രാജ്യത്തിന് നല്‍കിയസംഭാവനകള്‍ മറക്കാന്‍ പാടില്ല എന്നും എന്നാല്‍ ഈ വിഷയത്തില്‍ ബല്‍റാമിന് പരസ്യമായ താക്കീത് നല്‍കാന്‍ മുതിരുന്നില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Post Your Comments