തിരുവനന്തപുരം : ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മൃതദേഹം സൗജന്യമായി നാട്ടിലെത്തിയ്ക്കാനുള്ള തീരുമാനത്തെ കുറിച്ച് നോര്‍ക്ക. ഗള്‍ഫ് നാടുകളില്‍ മരിക്കുന്ന പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിയ്ക്കുമെന്ന തീരുമാനം അടുത്തമാസം മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് നോര്‍ക്ക അധികൃതര്‍ അറിയിച്ചു. നാട്ടിലെത്തിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തില്‍ മാറ്റമില്ല. ബജറ്റ് നിര്‍ദേശങ്ങള്‍ നടപ്പില്‍ വരുന്ന ഏപ്രില്‍ ഒന്നു മുതല്‍ തന്നെ പദ്ധതി പ്രയോഗത്തില്‍ വരുമെന്നും ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു.
ഗള്‍ഫില്‍ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടില്‍ എത്തിക്കുമെന്ന ധനമന്ത്രി ഡോ. തോമസ് ഐസകിന്റെ പ്രഖ്യാപനം പ്രവാസ ലോകത്ത് വലിയ പിന്തുണ നേടിയിരുന്നു. പദ്ധതിയെക്കുറിച്ച് ലോക കേരള സഭയുടെ പശ്ചമേഷ്യന്‍ മേഖലാ സമ്മേളനത്തിലും മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയതാണെന്നും ഏപ്രില്‍ ഒന്നു മുതല്‍ ഇതു നടപ്പിലാകുമെന്നും നോര്‍ക്ക വിശദീകരിച്ചു.
അതേ സമയം ഏതെല്ലാം വിഭാഗങ്ങള്‍ക്കാണ് സൗജന്യ സഹായം ലഭിക്കുക എന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് ഉടന്‍ വ്യക്തത നല്‍കുമെന്നും നോര്‍ക്ക അധികൃതര്‍ വ്യക്തമാക്കി. പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ നോര്‍ക്കയുടെ കോള്‍സെന്ററിലും വെബ്‌സൈറ്റിലും വിവരങ്ങള്‍ ലഭ്യമായിരിക്കും.
Post Your Comments