ഏറ്റുമാനൂര്‍: കോട്ടയം പേരൂര്‍ കണ്ടംചിറയില്‍ നിയന്ത്രണം വിട്ട കാര്‍ വഴിയാത്രക്കാര്‍ക്കു മേല്‍ പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ പെൺമക്കൾക്ക് പിന്നാലെ അമ്മയ്ക്കും ജീവൻ നഷ്ടമായി. പേരൂര്‍ ആതിരയില്‍ ബിജുവിന്റെ ഭാര്യ ലെജി (45) ആണ് മരിച്ചത്. പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.ഇവരുടെ മക്കളായ അന്നു (19), നീനു (16) എന്നിവര്‍ അപകടസമയത്തു തന്നെ മരിച്ചിരുന്നു.
കാര്‍ ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ഇപ്പോഴും ചികിത്സയിലാണ്.തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.15 നു ഏറ്റുമാനൂര്‍ ഭാഗത്തു നിന്നു പാഞ്ഞു വന്ന കാറാണ് അമ്മയെയും കുട്ടികളെയും ഇടിച്ചുതെറിപ്പിച്ചത്.അപകടത്തില്‍പ്പെട്ട കാര്‍ യാത്രക്കാരെ ഇടിച്ച ശേഷം സമീപത്തെ പുരയിടത്തിലേക്ക് പാഞ്ഞുകയറി ഒരു മരത്തില്‍ ഇടിച്ചു നിന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
Post Your Comments