കല്ലമ്പലം : ബൈക്ക് യാത്രികനെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ പ്രതി പിടിയിലായി. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് കല്ലമ്പലം മാവിന് മൂട് വച്ചാണ് സംഭവം നടന്നത്. ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് 40000 രൂപയാണ് പ്രതി തട്ടിയെടുത്തത്. കേസിലെ പ്രതി വര്‍ക്കല നടയറ സംസംനഗര്‍ തൈക്കാവിന് സമീപം നഹാസ് മന്‍സിലില്‍ തക്കു എന്ന് വിളിക്കുന്ന നഹാസ്(31) ആണ് അറസ്റ്റിലായത്.
സംഭവം കഴിഞ്ഞ് ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ കല്ലമ്പലം എസ്ഐ: പി.അഭിലാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.ഈ കേസിലെ മറ്റ് പ്രതികളായ ചില്ലു എന്ന് വിളിക്കുന്ന വിഷ്ണു, സന്തു കൃഷ്ണന്, ജിജിന്, വിഷ്ണു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഇതോടെ ഈ കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളും അറസ്റ്റിലായെന്ന് പൊലീസ് അറിയിച്ചു.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
Post Your Comments