മുംബൈ•പതിനൊന്നുകാരനെ തട്ടികൊണ്ടു പോയ പതിനേഴുകാരി അറസ്റ്റില്‍. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ട്യൂഷന്‍ ക്ലാസിലേക്ക് പോയ പതിനേഴുകാരി കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു.
ശനിയാഴ്ച വൈകുന്നേരമാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് രാത്രി കുട്ടിയുടെ വീട്ടിലേക്ക് ഫോണില്‍ വിളിച്ച ശേഷം കുട്ടിയെ വിട്ടുകിട്ടണമെങ്കില്‍ ആറ് ലക്ഷം രൂപ നല്‍കണമെന്നും അല്ലെങ്കില്‍ കുട്ടിയെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് അമ്മ സമീപത്തുള്ള ജ്വല്ലറിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ വിവരം അറിയിക്കാന്‍ പോകുന്ന വഴിയില്‍, കരഞ്ഞുകൊണ്ട് നില്‍ക്കുന്ന മകനെ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടെത്തിയതാണ് കുട്ടി. തുടര്‍ന്ന് വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസിന്റെ നിര്‍ദേശപ്രകാരം, പറഞ്ഞ സ്ഥലത്ത് ബാഗ് വച്ചു. ബാഗ് എടുക്കാനെത്തിയ പെണ്‍കുട്ടിയെ പൊലീസ് കയ്യോടെ പിടികൂടുകയായിരുന്നു.
കുട്ടിയുടെ അമ്മയെ നേരത്തെ അറിയാമായിരുന്നുവെന്നും പണത്തിന് വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
Post Your Comments