KeralaLatest News

യാത്രക്കാര്‍ക്ക് തിരിച്ചടി: അടുത്ത മാസം മുതല്‍ 14 തീവണ്ടികള്‍ ഷൊര്‍ണൂരില്‍ എത്തില്ല

ഷൊര്‍ണൂര്‍ വഴി പോകുന്ന ട്രെയിനുകള്‍ പകരം വള്ളത്തോള്‍ നഗര്‍, ഒറ്റപ്പാലം വഴി തിരിച്ചു വിടാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്

ഷൊര്‍ണൂര്‍: റെയില്‍വേയുടെ പുതിയ പരിഷ്‌കാരത്തില്‍ ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ 14 ട്രെയിനുകള്‍ക്ക് സ്‌റ്റോപ് നഷ്ടപ്പെടും. എന്നാല്‍ പുതിയ ഈ പരിഷ്‌കാരം മലബാറിലെ യാത്രക്കാര്‍ക്ക് ദുരിതമാകും. സമയനഷ്ടം ചൂണ്ടിക്കാണിച്ച് ഏപ്രില്‍ ഒന്നു മുതല്‍ 14 തീവണ്ടികള്‍ ഷൊര്‍ണൂര്‍ സ്റ്റേഷനിലെത്താതെ വഴി തിരിച്ചു വിടാനാണ് റെയില്‍വേയുടെ തീരുമാനം. സഎന്നാല്‍ തീവണ്ടികളുടെ യാത്രാസമയം റെയില്‍വേ കുറച്ചിട്ടില്ല.

ഷൊറണൂരില്‍ നിന്ന് തമിഴ്‌നാട് വഴി മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത്,ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് അന്‍പത്തി മൂന്ന് പ്രതിവാര സര്‍വ്വീസുകളാണ് റെയില്‍വേ നടത്തുന്നത്.ഇതില്‍ ഇരുപത്തൊന്ന് സര്‍വ്വീസുകള്‍ നിലവില്‍ ഷൊഷണൂര്‍ റെയില്‍വേ സ്റ്റേഷന്‍ വഴിയാണ്. എന്നാല്‍ അടുത്തമാസം ഒന്നാം തീയതി മുതല്‍ 14 സര്‍വീസുകള്‍ ഷൊര്‍ണ്ണൂരിലെത്തില്ല.

ഷൊര്‍ണൂര്‍ വഴി പോകുന്ന ട്രെയിനുകള്‍ പകരം വള്ളത്തോള്‍ നഗര്‍, ഒറ്റപ്പാലം വഴി തിരിച്ചു വിടാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ മലബാറിലെ യാത്രക്കാര്‍ക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഏറെ സൗകര്യമായ ബൊക്കാറ എക്‌സ്പ്രസും ഏപ്രില്‍ ഒന്നു മുതല്‍ ഷൊര്‍ണ്ണൂരിലെത്തില്ല. ചെന്നൈയിലേക്ക് ഉള്‍പ്പെടെ യാത്രക്കാര്‍ പകല്‍ ആശ്രയിക്കുന്ന പ്രധാന തീവണ്ടിയാണ് ബൊക്കാറോ എക്‌സ്പ്രസ്സ്.

പുതിയ പരിഷ്‌കാരം മൂലംമലബാറിന് പത്ത് തീവണ്ടികള്‍ നഷ്ടമാവുക. ഈ വണ്ടികളെ ആശ്രയിക്കുന്ന യാത്രകാര്‍ ഏപ്രില്‍ ഒന്നുമുതല്‍ വള്ളത്തോള്‍ നഗറിലോ ഒറ്റപ്പാലത്തോ പോകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button